കാസര്‍കോടിലെ ഉള്‍നാടന്‍ ഗ്രാമത്തിലെ മനുഷ്യരുടെ കഥ പറയുന്ന ചന്ദ്രഗിരി ജങ്ഷന്‍ എന്ന ചിത്രമൊരുങ്ങുന്നു. മോഹന്‍ കുപ്ലേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Ads By Google

സസ്‌പെന്‍സിന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്. പ്രണയവും പകയും വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുന്ന സിനിമയില്‍ പുതുമുഖങ്ങളാണ് പ്രധാന വേഷത്തില്‍.

ജയചന്ദ്രന്‍ ഏഴിലോടിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് പി.വി വിനോദ്കുമാറാണ്. ബിജു പുത്തൂരാണ് പി.ആര്‍.ഒ.

ഗുരുപൂര്‍ണിമയുടെ ബാനറില്‍ എന്‍. സുചിത്ര നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം ഡിസംബര്‍ ആദ്യവാരം തുടങ്ങും.

നന്ദിനി ഓപ്പോള്‍, കാതില്‍ ഒരു കിന്നാരം, കാറ്റത്തൊരു പെണ്‍പൂവ്, ദ്രാവിഡന്‍, സാവിത്രിയുടെ അരഞ്ഞാണം, പായുംപുലി, ഗൃഹനാഥന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് മോഹന്‍ കുപ്ലേരി.