ഇന്ത്യയിലെ ആദ്യ ദളിത് പോരാട്ടത്തിന്റെ ചരിത്രത്തിലേക്ക് കണ്ണോടിക്കുന്ന ‘ബോധി’ വെള്ളിയാഴ്ച തിയറ്ററുകളിലേക്ക്. പ്രാചീനഭാരതത്തിലെ ജാതീയ വേര്‍തിരിവുകള്‍ക്കെതിരെ വിരല്‍ചൂണ്ടിയ മാതംഗിയെന്ന ചണ്ഡാലപെണ്‍കുട്ടിയുടെ കഥയാണ് ബോധി പറയുന്നത്.

കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി, ലക്ഷ്മി നരസുവിന്റെ ദി എസന്‍സ് ഓഫ് ബുദ്ധിസം, അംബേദ്കറുടെ ബുദ്ധനും ധര്‍മ്മവും ടാഗോറിന്റെ ചണ്ഡാലിക എന്നീ കൃതികളുടെ അന്തസത്ത ഉള്‍ക്കൊള്ളുന്നതാണ് ബോധി. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജി. അജയനാണ്. പൂജാ  വിജയനാണ് മാതംഗിയുടെ വേഷത്തില്‍.

ബുദ്ധമത്തിന്റെ പ്രചാരണ കാലഘട്ടത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നാണ് ജാതീയ വേര്‍തിരിവുകള്‍ക്ക് അന്ത്യമാകാത്ത വര്‍ത്തമാനകാലത്തിലേക്ക് ബോധി കഥ പറഞ്ഞെത്തുന്നത്. ചണ്ഡാലപെണ്‍കുട്ടി മാതംഗിയോട് ദാഹജലം ചോദിച്ചെത്തുന്ന ബുദ്ധഭിക്ഷു ആനന്ദും തൊട്ടുകൂടായ്മയെ തകര്‍ത്തെറിഞ്ഞ പോരാട്ടങ്ങളുമായി മാതംഗിയും ബോധിയിലൂടെ പുനര്‍ജനിക്കുന്നു.

കര്‍ണാടകയിലെ ഹംപി, കേരളത്തിലെ പൊന്നമ്പലമേട്, പരുന്തുംപാറ, അട്ടപ്പാടി എന്നിവിടങ്ങളാണ് ബോധിയുടെ ലൊക്കേഷന്‍.  ബാബു ഗോപകുമാര്‍, രമേശ് വര്‍മ്മ എന്നിവരും കഥാപാത്രങ്ങളായിരുന്നു. സിദ്ധാര്‍ത്ഥ് സിനിമയുടെ ബാനറില്‍ ഭാസി ഇരുമ്പനമാണ് ബോധി നിര്‍മ്മിച്ചിരിക്കുന്നത്. നൗഷാദ് ഷെരീഫാണ് ക്യമാറ.

 

 

Malayalam news

Kerala news in English