എഡിറ്റര്‍
എഡിറ്റര്‍
ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം ഒരുങ്ങുന്നു
എഡിറ്റര്‍
Friday 23rd March 2012 4:10pm

പ്രമുഖ എഴുത്തുകാരന്‍ സേതുവിന്റെ ‘ദേശത്തിന്റെ വിജയം’ എന്ന ചെറുകഥ സിനിമയാകുന്നു. ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നവാഗതനായ ജോ ചാലിശേരിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഡേവിഡ് കാച്ചപ്പള്ളിയുടെ നിര്‍മിക്കുന്ന ചിത്രത്തില്‍ ശ്രീനിവാസനും നിവിന്‍പോളിയുമാണ് ശ്രദ്ധേയവേഷത്തില്‍.

ഇന്നസെന്റ്, നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, മണിയന്‍പിള്ള രാജു, എന്‍.എല്‍ ബാലകൃഷ്ണന്‍, ഇന്ദ്രന്‍സ്, നിയ, കെ.പി.എ.സി ലളിത എന്നിവരും കഥാപാത്രങ്ങളായി ഭൂപടത്തില്‍ ഇല്ലാത്ത ഒരിടത്തിലുണ്ട്. ആക്ഷേപഹാസ്യ സ്വാഭാവത്തിലുള്ള അവതരണ രീതിയുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് സംവിധായകന്‍ തന്നെയാണ്.

സമീര്‍ ഹഖാണ് ക്യാമറി. റഫീഖ് അഹമ്മദ്- മോഹന്‍സിതാര കൂട്ടുകെട്ടിന്റേതാണ് ഗാനങ്ങള്‍. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ഡേവിഡ് കാച്ചപ്പിള്ളിയാണ് നിര്‍മാണം.

Advertisement