എം നിഷാദ് സംവിധാനം ചെയ്യുന്ന ബെസ്റ്റ് ഓഫ് ലക്കിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. അതിഥി വേഷത്തിലെത്തുന്ന മമ്മൂട്ടിക്ക് സിനിമയില്‍ വഴിത്തിരിവ് റോളാണുള്ളത്. മുമ്പ് കഥ പറയുമ്പോള്‍ എന്ന സിനിമയില്‍ ചെയ്ത പോലെ സൂപ്പര്‍സ്റ്റാറിന്റെ റോള്‍ തന്നെയാണ് മമ്മൂട്ടി സിനിമയില്‍ കൈകാര്യം ചെയ്യുന്നത്.

ചിത്രത്തില്‍ ആസിഫ് അലി, റീമ കല്ലിങ്കല്‍, കൈലാഷ് തുടങ്ങിയവര്‍ അണിനിരക്കുന്നുണ്ട്. സെപ്റ്റംബറില്‍ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സഞ്ജീവ് ശങ്കറാണ് ക്യാമറാമാന്‍. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഈണം പകരുന്നത് പാലേഷ് സെനാണ്. ഇന്ത്യയിലെ അറിയപ്പെടുന്ന പോപ്പ് ബാന്‍ഡായ യൂഫോറിയയിലെ പാലേഷ് സെന്‍ ആദ്യമായിട്ടാണ് ഒരു മലയാള സിനിമക്കായി സംഗീതമൊരുക്കുന്നത്.