കൊച്ചി: പ്രമുഖ മലയാള ചലചിത്ര നിര്‍മാതാവ് വിന്ധ്യന്‍(61) അന്തരിച്ചു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ തൃപ്പയാറില്‍ വെച്ച് നടക്കും.

Ads By Google

ശാലിനി എന്റെ കൂട്ടുകാരി, ഒരേ കടല്‍, വടക്കുനോക്കി യന്ത്രം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ഇലക്ട്ര, ഒരു സ്വകാര്യം, അയാള്‍ കഥയെഴുതുകയാണ്, മുല്ലവള്ളിയും തേന്മാവും, അരികേ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവാണ്.

ഇതില്‍ മുല്ലവള്ളിയും തേന്മാവും എന്ന സിനിമയുടെ രചനയും വിന്ധ്യന്‍ തന്നെയായിരുന്നു. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പത്ത് സംവിധായകര്‍ ചേര്‍ന്നെടുത്ത കേരളാ കഫേയില്‍  ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഓഫ് സീസണ്‍ എന്ന ചിത്രത്തില്‍ അഭിനിയിച്ചിരുന്നു.

പത്തൊമ്പതാമത്തെ വയസ്സില്‍ ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രം നിര്‍മിച്ചുകൊണ്ടാണ് വിന്ധ്യന്‍ സിനിമയിലെത്തുന്നത്. ശ്യാമപ്രസാദിന്റെ സഹപാഠികൂടിയായിരുന്നു വിന്ധ്യന്‍.