തിരുവനന്തപുരം:പ്രമുഖ മലയാള സിനിമസംവിധായകന്‍ ഐ.വി ശശിയെ സംസ്ഥാന ചലച്ചിത്രഅവാര്‍ഡ് നിര്‍ണയകമ്മറ്റി ചെയര്‍മാനായി തെരെഞ്ഞെടുത്തു.

സിനിമ മേഖലയ്ക്ക് ഏര്‍പ്പെടുത്തിയ  ഈ പ്രമുഖ അവാര്‍ഡ് കമ്മറ്റി ഇനി ഇദ്ദേഹത്തിന്റെ കൈകളില്‍ സുഭദ്രം.കേരള ചലച്ചിത്രഅക്കാദമിയാണ് ഇക്കാര്യം അറിയിച്ചത്.

Ads By Google

സംവിധായകന്‍ സിബിമലയില്‍, ഛായാഗ്രഹകന്‍ വിപിന്‍ മോഹന്‍, ജയശ്രീ കിഷോര്‍, അഭിനേത്രി സുരേഖ, സംഗീതസംവിധായകന്‍ ആര്‍ സോമശേഖരം, രമേശ് വിക്രം എന്നിവരാണ് സെക്രട്ടറിയെ കൂടാതെയുള്ള മറ്റ് ജൂറിഅംഗങ്ങള്‍.

ഈ വര്‍ഷം എണ്‍പത്തിമൂന്ന് സിനിമകളാണ് മത്സരത്തിനെത്തിയിട്ടുള്ളത്. ഇത് ആദ്യമായാണ് ഇത്രയധികം സിനിമകള്‍ മത്സരത്തിനായി പരിഗണിക്കുന്നത്.
ന്യൂജനറേഷന്‍ ഫിലിമിന്റെയും അഭിനേതാക്കളുടെയും പേരിലാണ് ഈ പുതിയ സിനിമാവര്‍ഷം രേഖപ്പെടുത്തുന്നത്.

ഈ വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപനത്തിലൂടെ ധാരാളം പുതുമുഖനിര്‍മാതാക്കളാകും തിരിച്ചറിയപ്പെടുക. മലയാള സിനിമയിലെ മാറ്റങ്ങളെ സ്വാഗതം ചെയ്യുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന തരത്തിലാകും അവാര്‍ഡ് പ്രഖ്യാപനമെന്ന്  സിനിമ രംഗത്തെ പ്രമുഖര്‍ വിലയിരുത്തുന്നു.