ദിലീപിനെ നായകനാക്കി വിജി തമ്പി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നാടോടിമന്നന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുന്നു. അനന്യ, അര്‍ച്ചന കവി, മൈഥിലി, അര്‍ജനി കവി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

വി എസ് സുരേഷിന്റെ കഥക്ക് കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ,ഒരു ചെറുപ്പക്കാരന്‍ അവിചാരിതമായി ഒരു നഗരത്തിന്റെ മേയര്‍ ആകേണ്ടി വരുമ്പോഴുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. അഴിമതിയിലും  അക്രമത്തിലും മുന്നില്‍ നില്‍ക്കുന്ന നഗരത്തിന്റെ മേയറാണ് ദിലീപ്. ദിലീപിന്നെ പ്രണയിക്കുന്നവരാണ് നായികമാര്‍.

Subscribe Us:

വിദ്യാസാഗര്‍ ഈണം നല്‍കുന്ന ആറ് ഗാനങ്ങള്‍ ചിത്രത്തില്‍ ഉണ്ട്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന സ്പാനിഷ് മാസാല എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ദിലീപ് നാടോടിമന്നനില്‍ അഭിനയിക്കാന്‍ എത്തുന്നത്.

Malayalam news