പാച്ചുവും ഗോപാലനും എന്ന ചിത്രത്തിന് ശേഷം മുകേഷ് വീണ്ടും ശക്തമായ ഒരു കഥാപാത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ് ഹാപ്പി ദര്‍ബാര്‍ എന്ന ചിത്രത്തിലൂടെ. ചിത്രത്തില്‍ മുകേഷിന്റെ കഥാപാത്രം ഒരു ഡിക്ടറ്റീവാണ്.

നവാഗതനായ ഹരി അമരവിള സംവിധാനം ചെയ്യുന്ന ചിത്രത്തിന് ലക്കി ദര്‍ബാര്‍ എന്നായിരുന്നു പേരിട്ടത്. എന്നാല്‍ പിന്നീട് ഹാപ്പി ദര്‍ബാറാക്കി മാറ്റി.

Subscribe Us:

പാച്ചുവും ഗോപാലനും എന്ന ചിത്രത്തില്‍ മുകേഷിനൊപ്പം ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച സുരാജ് വെഞ്ഞാറന്‍മൂടും ഈ ചിത്രത്തില്‍ മുകേഷിനൊപ്പമുണ്ട്. ഒരു മോഷണം അന്വേഷിക്കാനെത്തുന്ന സുരാജും മുകേഷും കാണിയ്ക്കുന്ന അബദ്ധങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്.

ഒരു മുഴുനീള കോമഡി ചിത്രമായ ഹാപ്പി ദര്‍ബാറിലൂടെ സംവിധായകന്‍ ഒരു പുതുമുഖ നടിയെ സമ്മാനിക്കും. ലക്ഷ്മിയെന്നാണ് പുതിയ താരത്തിന്റെ പേര്. രാഹുല്‍ മാധവും ജഗതിയും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാതങ്ങളെ അവതരിപ്പിക്കുന്നുണ്ട്.