Administrator
Administrator
വെള്ളിത്തിരയില്‍ വീണ്ടും വിവാദം; ജോഷിയെ ബഹിഷ്‌കരിക്കാന്‍ നീക്കം
Administrator
Wednesday 28th October 2009 6:55pm

film-reel

കൊച്ചി: ഇടക്കാലത്ത് അണഞ്ഞ മലയാള സിനിമയിലെ വിവാദ പുക വീണ്ടുമുയരുന്നു. സംഘടനയുടെ ചട്ടങ്ങള്‍ ലംഘിച്ച് സിനിമ നിര്‍മ്മിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സംവിധായകന്‍ ജോഷിക്കെതിരെ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടപടിക്കൊരുങ്ങുന്നുവെന്നാണ് വാര്‍ത്തകള്‍. ഇന്നു കൊച്ചിയില്‍ നടന്ന ജോഷിയുടെ പുതിയ ചിത്രമായ ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സിന്റെ പൂജ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ബഹിഷ്‌കരിച്ചു.

നിര്‍മാണച്ചെലവായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിശ്ചയിച്ച പരമാവധി തുക മൂന്നര ലക്ഷമാണ്. ഇതില്‍ കൂടുതല്‍ ചെലവഴിച്ച് നിര്‍മ്മിക്കുന്ന സിനിമ ബഹിഷ്‌കരിക്കാനാണ് സംഘടനയുടെ തീരുമാനം.
ഇതേസമയം, ജോഷിക്കു പിന്തുണയുമായി നടന്‍ മോഹന്‍ലാലും താരസംഘടനയായ അമ്മയും ഫെഫ്ക ഫെഡറേഷനും എത്തിയിട്ടുണ്ട്. ഇതോടെ സിനിമാ രംഗത്തെ ചേരിതിരിഞ്ഞുള്ള തര്‍ക്കം രൂക്ഷമാകുമെന്നാണ് കരുതുന്നത്. സാധാരണ പൂജാ ചടങ്ങുകളില്‍ അധികം പങ്കെടുക്കാത്ത മോഹന്‍ലാല്‍ പ്രത്യേക താത്പര്യമെടുത്ത് ജോഷിക്ക് പിന്തുണ പ്രഖ്യാപിച്ച് ചിത്രത്തിന്റെ പൂജക്ക് എത്തി.

അതേസമയം, നിര്‍മാതാക്കളുടെ സംഘടന സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് വര്‍ണചിത്ര സുബൈര്‍ പറഞ്ഞു. മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, കാവ്യാ മാധവന്‍ തുടങ്ങിയവരാണ് സിനിമ. സിനിമക്ക് സ്വാബാവികമായും കുറച്ച് അധികം ചെലവ് വരും. .

മോഹന്‍ലാലിനെ നായകനാക്കി ജോഷി ഒരുക്കാനിരുന്ന ചിത്രം ശശി അയ്യഞ്ചിറയാണ് നിര്‍മ്മിക്കാമെന്ന് ഏറ്റിരുന്നത്.എ കെ സാജനാണ് തിരക്കഥ തയ്യാറാക്കാനിരുന്നത്. എന്നാല്‍, ചിത്രം നിര്‍മാണച്ചെലവിന്റെ പരിധി കടക്കുമെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഓര്‍മിപ്പിച്ചപ്പോള്‍ ശശി അയ്യഞ്ചിറ സംരംഭത്തില്‍നിന്ന് പിന്‍വാങ്ങി.

Advertisement