Categories

താലി­ബാ­നെ­ക്കു­റി­ച്ച് സ­മീ­റാ മ­ക്­മല്‍ബഫ്

പ­രിഭാഷ/ നദീം നൗ­ഷാദ്

samira_makhmalbafസോ­വിയ­റ്റ് റ­ഷ്യ­യെ നേ­രി­ടാന്‍ അ­മേ­രി­ക്ക ആളും അര്‍­ഥവും നല്‍­കി വ­ളര്‍­ത്തി­യെ­ടു­ത്ത­വ­രാ­ണ് താ­ലി­ബാന്‍. അ­ഫ്­ഗാ­നി­സ്ഥാ­നും പാ­കി­സ്ഥാ­നും കട­ന്ന് മേ­ഖല­യെ ആ­കെ അ­ര­ക്ഷി­ത­മാ­ക്കാ­നു­ള്ള നീ­ക്ക­ങ്ങ­ളാ­ണ് താ­ലി­ബാനും അ­നു­ബ­ന്ധ സം­ഘ­ട­ന­കളും ശ്ര­മി­ക്കു­ന്നത്. മേ­ഖല­യെ അ­സ്വ­സ്ഥ­മാ­ക്കു­ക­യെ­ന്ന അ­മേ­രി­ക്കന്‍ തന്ത്രം താ­ലി­ബാന്‍ ഫ­ല­പ്ര­ദ­മാ­യി ന­ട­പ്പാ­ക്കു­ന്നു.

താ­ലി­ബാ­ന് അ­ധി­കാ­രം ന­ഷ്ട­പ്പെ­ട്ട ശേഷം പ്ര­ശസ്­ത ഇ­റാ­നി­യന്‍ സം­വി­ധായി­ക സാമി­റ മ­ക്­മല്‍ബ­ഫ് അ­ഫ്­ഗാ­നി­സ്ഥാ­നി­ലെ­ത്തി ചിത്രീ­കര­ണം ന­ടത്തി­യ സി­നി­മ­യാ­ണ് അ­റ്റ് ഫൈ­വ് ഇന്‍ ദി ആ­ഫ്­റ്റര്‍ നൂണ്‍. താ­ലി­ബാന്‍ വ­ത്­ക­ര­ണ­ത്തി­ന്റെ മ­ന­ശാ­സ്­ത്ര­പ­രമാ­യ കാ­ര­ണ­ത്തെ­ക്കു­റി­ച്ച് അ­ന്വേ­ഷി­ക്കു­ന്ന ത­ന്റെ സി­നി­മയാ­യ അ­റ്റ് ഫൈ­വ് ഇന്‍ ദി ആ­ഫ്­റ്റര്‍ നൂ­ണി­നെ­ക്കു­റി­ച്ച് സം­വി­ധായി­ക സാമി­റ മ­ക്­മല്‍ബ­ഫ് പ്ര­ശസ്­ത സി­നി­മാ നി­രൂ­പ­കന്‍ ജ­ഫ്‌­റി മ­ക്‌­ന­ബു­മാ­യി സം­സാ­രി­ക്കുന്നു.

‘അ­റ്റ് ഫൈ­വ് ഇന്‍ ദി ആ­ഫ്­റ്റര്‍ നൂണ്‍’ സിനിമ നിര്‍­മ്മി­ക്കാന്‍ താ­ലി­ബാന്‍ സര്‍­ക്കാ­റി­ന്റെ പ­ത­ന­ത്തി­നു ശേ­ഷം കാ­ബൂ­ളി­ലെ­ത്തി­യ­താ­യി­രുന്നു. അ­വി­ടെ ഹോ­ട്ട­ലില്‍ വെ­ച്ച് ഒ­രു വൃ­ദ്ധന്‍ എ­ന്റെ നേ­രെ നോ­ക്കി. ഉ­ടന്‍ അ­യാള്‍ കണ്ണു­പൊ­ത്തു­കയും ഒ­രു ചു­മ­രി­ന്റെ നേ­രെ മുഖം തി­രി­ച്ച് ക­ള­യു­കയും ചെ­യ്­തു.

ഞാന്‍ ബുര്‍­ഖ(മു­ഖാ­വ­രണം) ധ­രി­ച്ചി­രു­ന്നില്ല. ആ­യാള്‍ താ­ലി­ബാന്‍ ചി­ന്താ­ഗ­തി­ക്കാ­ര­നാ­യി­രുന്നു. അ­യാള്‍­ക്ക് സ്­ത്രീ­ക­ളു­ടെ നേര്‍­ക്ക് നോ­ക്കു­ന്ന­തി­നെ­ക്കു­റി­ച്ച് ചി­ന്തി­ക്കാന്‍ പോലും ക­ഴി­യില്ലാ­യി­രുന്നു. എ­നി­ക്ക് അയാ­ളോ­ട് സ­ഹ­താ­പം തോ­ന്നി. അ­യാള്‍ എ­ങ്ങിനെ ഈ കാല­ത്ത് ജീ­വി­ക്കും. താ­ലി­ബാന്‍ ഭ­ര­ണ­ത്തി­ലു­ണ്ടാ­യി­രു­ന്നെ­ങ്കില്‍ അ­യാള്‍­ക്ക് എ­ന്നെ ബുര്‍­ഖ ധ­രി­പ്പി­ക്കാന്‍ ക­ഴി­യു­മാ­യി­രു­ന്നു.

താ­ലി­ബാ­നി­ത­ര അ­ഫ്­ഗാ­നില്‍ ഒ­രു വനി­ത പ്ര­സി­ഡ­ണ്ടാ­വു­ന്ന­തി­നെ­ക്കു­റി­ച്ചു­ള്ള സാ­ധ്യ­ത­കള്‍ അ­ന്വേ­ഷി­ക്കു­ന്ന സി­നി­മ­യാ­ണ് അ­റ്റ് ഫൈ­വ് ഇന്‍ ദി ആ­ഫ്­റ്റര്‍ നൂണ്‍. വ­നി­താ പ്ര­സി­ഡ­ണ്ടി­ന്റെ റോ­ളില്‍ അ­ഭി­ന­യി­ക്കാന്‍ ആരും ആദ്യം ത­യ്യാ­റാ­യില്ല. വി­ദ്യാ­ഭ്യാ­സം നി­ഷേ­ധി­ക്ക­പ്പെ­ട്ട ഒ­രു സ്­ത്രീ­യെ കണ്ടു. ഞാന്‍ അ­വ­രോ­ട് ചോ­ദി­ച്ചു. ആര്‍­ക്കെ­ങ്കിലും അ­ഫ്­ഗാന്‍ പ്ര­സി­ഡ­ണ്ടാ­വണോ?. ചോദ്യം തി­ക­ഞ്ഞ അ­സം­ബ­ന്ധ­മാ­യി­ട്ടാ­ണ് അ­വര്‍ ക­ണ്ടത്. അ­ഫ്­ഘാ­നില്‍ സ്­ത്രീ പ്ര­സി­ഡ­ണ്ടാ­വുന്ന­ത് അ­സം­ബ­ന്ധ­മാ­ണെ­ന്നാ­ണ് അ­വര്‍ ക­രു­തു­ന്നത്. അ­വ­സാ­നം അ­ഫ്­ഘാന്‍ യു­ദ്ധ­ത്തില്‍ ഭര്‍­ത്താ­വ് ന­ഷ്ട­പ്പെ­ട്ട 20 കാ­രി അഫ്‌­ല റ­സി അ­ഭി­ന­യി­ക്കാന്‍ ത­യ്യാ­റാ­യി മു­ന്നോ­ട്ട് വ­ന്നു.

അ­ഫ്­ഗാ­നി­സ്ഥാ­നില്‍ കുറ­ച്ച് കാ­ലം അ­ധി­കാ­രം ന­ഷ്ട­പ്പെ­ട്ടു പോ­യ വെറു­മൊ­രു ഗ്രൂ­പ്പല്ല താ­ലി­ബാന്‍. അ­വര്‍ അ­ഫ്­ഗാ­നി­ക­ളു­ടെ ഹൃ­ദ­യ­ത്തിലും സം­സ്­കാ­ര­ത്തി­ലു­മുണ്ട്. ന­മു­ക്ക് എ­ളു­പ്പം സു­ഖ­പ്പെ­ടു­ത്താ­നാ­വുന്ന തൊ­ലി­പ്പുറ­ത്തെ മു­റി­വല്ല അത്. അര്‍­ബു­ദം പോ­ലെ ആ­ഴ­ത്തി­ലു­ള്ള­താണ്. അ­ത് മാ­റ്റാന്‍ ഏ­റെ സ­മ­യ­മെ­ടു­ക്കും.

എ­ന്റെ സ­ഹോ­ദ­രിയാ­യ ഹ­ന മ­ക്­മല്‍ബ­ഫ് ഈ സി­നി­മ­യു­ടെ ഷൂ­ട്ടി­ങ്ങി­നെ­ക്കു­റി­ച്ച് ഒ­രു സിനി­മ എ­ടു­ത്തി­രുന്നു. ദി ജോയ് ഓ­ഫ് മാ­ഡ്‌­നെസ്. എ­ന്റെ സി­നി­മ­യെ­ക്കാളും അച്ഛ­ന്റെ സി­നി­മ­യെ­ക്കാളും(കാ­ണ്ട­ഹാര്‍) മി­കച്ച­ത് ഹ­ന­യു­ടെ സി­നി­മ ത­ന്നെ.

മ­രു­ഭൂ­മി­യില്‍ ഒ­രു വൃ­ദ്ധന്‍ ചാ­വാറാ­യ ക­ഴു­ത­യു­മാ­യി നില്‍­ക്കു­ന്ന ഒ­രു രം­ഗ­മു­ണ്ട­തില്‍. യു­ദ്ധം ക­ഴി­ഞ്ഞ് താ­ലി­ബാന്‍ പ­രാ­ജ­യ­പ്പെ­ട്ട­ത­

റി­യാ­തെ മുല്ല ഒ­മ­റി­നെ കാ­ണാ­നാ­യി വ­ന്ന­താ­ണ­യാള്‍. എ­ന്ത് ചെയ്യും?. നി­രാ­ശ­നാ­യി മ­രു­ഭൂ­മി­യില്‍ ന­ശി­ക്കാന്‍ പോ­വു­ക­യാ­ണ് അ­യാള്‍.

അ­ഫ്­ഗാ­നില്‍ പോ­യി ഒ­രു സി­നി­മ­യെ­ടു­ക്കു­ക­യെന്ന­ത് ഏ­റെ സം­തൃ­പ്­തി ത­രു­ന്ന­താണ്. ഇത്ത­ര­മൊ­രു അ­വ­സ്ഥ­യില്‍ ജ­ന­ങ്ങ­ളു­ടെ ശ­ബ്ദ­മാ­യി എ­നി­ക്ക് മാ­റാന്‍ ക­ഴി­ഞ്ഞു­വെ­ന്ന­തില്‍ സ­ന്തോ­ഷ­മു­ണ്ട്.

അ­റ്റ് ഫൈ­വ് ഇന്‍ ദി ആ­ഫ്­റ്റര്‍ നൂണ്‍ സി­നി­മ­യി­ലെ നാ­യിക അഫ്‌­ല റ­സിയു­മൊത്ത് മ­ക്­മല്‍ബ­ഫ്

അ­റ്റ് ഫൈ­വ് ഇന്‍ ദി ആ­ഫ്­റ്റര്‍ നൂണ്‍ സി­നി­മ­യി­ലെ നാ­യിക അഫ്‌­ല റ­സിയു­മൊത്ത് മ­ക്­മല്‍ബ­ഫ്

(സാമി­റ മ­ക്­മല്‍­ബ­ഫ് 1980ല്‍ ഇ­റാന്‍ ത­ല­സ്ഥാ­നമാ­യ തെ­ഹ്‌­റാ­നില്‍ ജ­നിച്ചു. ഏ­ഴാമ­ത്തെ വ­യ­സില്‍ പി­താവും പ്ര­ശസ്­ത ച­ല­ചി­ത്ര സം­വി­ധാ­യ­ക­നുമായ മൊ­ഹ്‌­സിന്‍ മ­ക്­മല്‍­ബ­ഫി­ന്റെ ദി സൈ­ക്ലി­സ്റ്റ് എ­ന്ന സി­നി­മ­യില്‍ അ­ഭി­ന­യിച്ചു­കൊ­ണ്ടാ­യി­രു­ന്നു സി­നി­മാ രംഗത്തെ തു­ടക്കം. അ­ഭി­ന­യ­ത്തേ­ക്കാള്‍ സി­നി­മാ സം­വിധാ­ന മേഖ­ല­യോ­ടാ­യി­രു­ന്നു സ­മീറ­ക്ക് താല്‍­പ­ര്യം. പ­തി­നാ­ലാമ­ത്തെ വ­യ­സില്‍ പഠ­നം മ­തി­യാ­ക്കി മു­ഴു­വന്‍ സമ­യം സി­നി­മ­യില്‍ പ്ര­വര്‍­ത്തി­ച്ചു തു­ട­ങ്ങി. മൊ­ഹ്‌­സിന്‍ മ­ക്­മല്‍ ബ­ഫി­ന്റെ നി­രവ­ധി ചി­ല­ചി­ത്ര­ങ്ങ­ളില്‍ സ­ഹ സം­വി­ധാ­യി­ക­യാ­യി. 17ാമ­ത്തെ വ­യ­സില്‍ ആ­ദ്യ ചി­ത്രമാ­യ ‘ആ­പ്പിള്‍’ സം­വി­ധാ­നം ചെ­യ്­തു. 1998ല്‍ കാന്‍ ഫിലിം ഫെ­സ്റ്റി­വെ­ലില്‍ പ­ങ്കെ­ടു­ക്കു­ന്ന ഏ­റ്റവും പ്രാ­യം കു­റ­ഞ്ഞ സം­വി­ധായി­ക എ­ന്ന ബ­ഹുമ­തി നേടി. ര­ണ്ടാമ­ത്തെ ചി­ത്രം ‘ദി ബ്ലാ­ക്ക് ബോര്‍­ഡ്‌­സ്’ 1999ല്‍ പുറ­ത്ത് വന്നു. മൂ­ന്നാമ­ത്തെ ചി­ത്ര­മാണ് ‘അ­റ്റ് ഫൈ­വ് ഇന്‍ ദി ആ­ഫ്­റ്റര്‍­നൂണ്‍’)

ഒ­ക്ടോ­ബര്‍ 21 2009

2 Responses to “താലി­ബാ­നെ­ക്കു­റി­ച്ച് സ­മീ­റാ മ­ക്­മല്‍ബഫ്”

  1. shibu

    nannayittundu,a daring exposure

  2. Anil

    well done in right perspective

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.