എഡിറ്റര്‍
എഡിറ്റര്‍
നിശ്ചയം കഴിഞ്ഞു; വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകും: ഭാവന
എഡിറ്റര്‍
Thursday 9th March 2017 8:55pm

 

 

കൊച്ചി: മലയാള ചലച്ചിത്ര താരം ഭാവനയുടെ വിവാഹം നിശ്ചയം കഴിഞ്ഞു. കന്നട സിനിമാ നിര്‍മ്മാതാവും ബിസിനസുകാരനുമായ നവീനാണ് താരത്തിന്റെ വരന്‍. കൊച്ചിയിലെ താരത്തിന്റെ വീട്ടില്‍ ആര്‍ഭാടങ്ങളില്ലാതെ ലളിതമായ ചടങ്ങിലായിരുന്നു നിശ്ചയം  നടന്നത്.


Also read ഇന്ന് ഞാന്‍ ജീവനോടെ ഇരിക്കാന്‍ കാരണം മനോജ് കെ ജയന്‍: മഞ്ജു വാര്യര്‍ 


തന്റെ വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് നിശ്ചയ ചടങ്ങുകള്‍ക്ക് ശേഷം താരം പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നെന്നും തന്റെ കൂട്ടുകാരെ പോലും ചടങ്ങിന് ക്ഷണിച്ചിരുന്നില്ലെന്നും പറഞ്ഞ നടി ചടങ്ങുകള്‍ വാര്‍ത്തയാകാതിരിക്കാനായിരുന്നു ഇതെന്നും വ്യക്തമാക്കി.

നവീനുമായുള്ള അഞ്ചു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് മലയളത്തിന്റെ പ്രിയനായിക വിവാഹിതയാകാന്‍ പോകുന്നത്. ‘കല്ല്യാണം എല്ലാവരെയും അറിയിക്കാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ വാര്‍ത്ത പുറത്താവുകയായിരുന്നു. നവീനുമായി അഞ്ചു വര്‍ഷത്തെ പരിചയം എനിക്കുണ്ട്. എന്റെ ആദ്യ കന്നട ചിത്രം നിര്‍മ്മിച്ചത് നവീനായിരുന്നു. ആ പരിചയത്തില്‍ നിന്നാണ് ഈ ബന്ധം ഉണ്ടായത്.’ ഭാവന പറഞ്ഞു.

ചലച്ചിത്ര താരം മഞ്ജു വാര്യര്‍ ഉള്‍പ്പെടെ വളരെ കുറച്ച് പേര്‍ മാത്രമാണ് ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ആസിഫ് അലി നായകനാകുന്ന ഹണീബീ 2, പൃഥിരാജ് നായകനാകുന്ന ആദം തുടങ്ങിയ ചിത്രങ്ങളാണ് ഭാവനയുടേതായ് പുറത്തിറങ്ങാനുള്ളത്.

Advertisement