Categories

മമ്മൂട്ടിക്ക് കാലിക്കറ്റ് സര്‍വ്വകലാശാല ഡി-ലിറ്റ് സമ്മാനിച്ചു

തേഞ്ഞിപ്പലം: സ്വാതന്ത്ര്യസമര സേനാനി ക്യാപ്റ്റന്‍ ലക്ഷ്മി, ചരിത്രകാരന്‍ ഡോ.ഇര്‍ഫാന്‍ ഹബീബ, നടന്‍ മമ്മൂട്ടി എന്നിവര്‍ക്ക് കലിക്കറ്റ് സര്‍വ്വകലാശാല ഡി-ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. സര്‍വ്വകലാശാലയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍ എസ് ഗവായിയാണ് ബിരുദം സമ്മാനിച്ചത്.

രാവിലെ 11.30നാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ബിരുദം സ്വീകരിക്കാന്‍ മമ്മുട്ടി മാത്രമാണ് നേരിട്ടെത്തിയത്. ശാരീരികാസ്വാസ്ഥ്യം കാരണം ക്യാപ്റ്റന്‍ ലക്ഷ്മിയുടേയും ഹബീബിന്റേയും പ്രതിനിധികളാണ് എത്തിയത്.വിദ്യാഭ്യാസമന്ത്രി എം എ ബേബിയും ചടങ്ങിനെത്തിയില്ല.

One Response to “മമ്മൂട്ടിക്ക് കാലിക്കറ്റ് സര്‍വ്വകലാശാല ഡി-ലിറ്റ് സമ്മാനിച്ചു”

  1. Haris

    കേണല്‍ മോഹന്‍ലാലാണോ, ഡോക്ടര്‍ മമ്മൂട്ടിയാണോ വെളുത്തെന്ന സംശയം മാത്രമേ ബാക്കിയുള്ളൂ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.