ന്യൂദല്‍ഹി:  രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കുന്നതിനുളള യോഗ്യതാ മാനദണ്ഡത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. പൊതുജനാവശ്യം കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം എടുത്തത്. നിലവില്‍ കല, സാഹിത്യം, ശാസ്ത്രം, പൊതു സേവനം എന്നീ മേഖലകളില്‍ നിന്നുളളവരെ മാത്രമായിരുന്നു ഭാരതരത്‌ന ബഹുമതിക്കായി പരിഗണിച്ചിരുന്നത്.

യോഗ്യതാ മാനദണ്ഡത്തില്‍ മാറ്റം വരുത്തിയ പ്രകാരം ഇനി മുതല്‍ ഏതു മേഖലയില്‍ മികച്ച സംഭാവന നല്‍കിയവരെയും  ഭാരതരത്‌ന ബഹുമതിക്ക് പരിഗണിണിക്കും. ക്രിക്കറ്റ് ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ഭാരത രത്‌ന നല്‍കണമെന്നും അതിനായി മാനദണ്ഡങ്ങള്‍  മാറ്റി നിശ്ചയിക്കണമെന്നുള്ള ആവശ്യം അടുത്ത കാലത്ത് ഉയര്‍ന്നുവന്നിരുന്നു.

Subscribe Us:

അതുകൊണ്ടു ഭാരത രത്‌ന യോഗ്യതാ മാനദണ്ഡത്തില്‍ മാറ്റം വരുത്തിയതില്‍ ഏറ്റവും കൂടുതല്‍ ആഹ്ലാദിക്കുന്നതും സച്ചിന്‍ ആരാധകര്‍ തന്നെയായിരിക്കും.  ഇതുവരെ 41 പേര്‍ക്കാണ് രാജ്യം പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കിയിട്ടുളളത്.  ഹോക്കി താരം ധ്യാന്‍ ചന്ദിനും പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കണമെന്ന ആവശ്യവുമായി ആരാധകര്‍ രംഗത്തുണ്ട്.

Malayalam News

Kerala News In English