എഡിറ്റര്‍
എഡിറ്റര്‍
സിനിമയേക്കാള്‍ പ്രണയം നൃത്തത്തോട് : മാളവിക
എഡിറ്റര്‍
Monday 13th January 2014 3:01pm

malavika

അല്പ നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ യുവ നായകന്‍ ഫഹദ് ഫാസിലിന്റെ നായികയായി മലയാള സിനിമയിലേക്ക് വീണ്ടും എത്തുന്നതിന്റെ ത്രില്ലിലാണ് നടി മാളവിക.

സിനിമയേക്കാള്‍ നൃത്തത്തെ പ്രണയിക്കുന്ന ആളാണ് താനെന്ന് മാളവിക പറയുന്നു.

ഒരു മുഴുനീള നര്‍ത്തകിയുടെ വേഷമാണ് ഫഹദിനൊപ്പമുള്ള കപ്പ പപ്പടം എന്ന ചിത്രത്തില്‍ ചെയ്യുന്നത്. എനിക്കൊപ്പം കീര്‍ത്തി സുരേഷും നായിക വേഷത്തില്‍ എത്തുന്നുണ്ട്.

നര്‍ത്തകിയായ വൃഷ്ടിയെന്ന കഥാപാത്രമായിട്ടാണ് ഞാന്‍ ചിത്രത്തില്‍ വേഷമിടുന്നത്.- മാളവിക പറയുന്നു.

പ്രണയത്തിനും നര്‍മ്മത്തിനും ഒരുപോലെ പ്രധാന്യമുള്ള ചിത്രമാണ് കപ്പ പപ്പടം.

കോട്ടയം സ്വദേശിയായ അനീഷ് കുരുവിളയുടെ ആദ്യത്തെ മലയാളം ചിത്രമാണിത്. ഇതിനു മുന്‍പ് അദ്ദേഹം തെലുങ്കില്‍ രണ്ടു സൂപ്പര്‍ ഹിറ്റുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്

സിനിമയില്‍ കുറച്ചു കൂടി സെലക്ടീവാകാനാണു തീരുമാനമെന്ന് മാളവിക പറയുന്നു. സമാന്തരമായി പഠനവും നടക്കുന്നുണ്ട്.

നൃത്ത വിദ്യാലയം ആരംഭിക്കുക എന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു. കഴിഞ്ഞ വര്‍ഷവും ഞാനും ഗുരു ആര്‍ എല്‍ വി ആനന്ദും ചേര്‍ന്നു തൃശൂരില്‍ കൈഷിക്കി എന്ന പേരിലൊരു നൃത്ത വിദ്യാലയം തുടങ്ങി.

നൃത്തത്തിനൊപ്പം തന്നെ സിനിമയും കൊണ്ടുപോകാനാണ് തീരുമാനം- മാളവിക പറഞ്ഞു.

Advertisement