പ്രേക്ഷകര്‍ക്ക് പരിചിതയായിട്ടില്ലെങ്കിലും മാളവികയ്ക്ക് തിരക്കേറുകയാണ്. 916 റിലീസ് ചെയ്താല്‍ മാളവികയും മലയാളക്കരയുടെ സുപരിചിതയാവും. എം. മോഹനന്‍ സംവിധാനം ചെയ്ത 916 എന്ന ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്ത് കൊണ്ടാണ് മാളവിക സിനിമാ ലോകത്തേയ്‌ക്കെത്തുന്നത്.

ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചന്ദ്രവദന എന്ന ചിത്രത്തിലൂടെയാണ് മാളവിക തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്നത്. ചിത്രത്തിന്‍ വന്ദന എന്ന നായികാ വേഷത്തിലാണ് മാളവിക അഭിനയിക്കുന്നത്.

Ads By Google

ബാംഗ്ലൂരില്‍ മോഡലായി പ്രവര്‍ത്തിക്കുന്ന അഖില്‍ ആണ് ചിത്രത്തിലെ നായകന്‍. 916 ല്‍ സഹതാരങ്ങളായ അനൂപ് മേനോനും ആസിഫ് അലിയും തനിക്ക് ഒരുപാട് പ്രോത്സാഹനങ്ങള്‍ നല്‍കിയെന്നും തന്റെ കഴിവ് പൊടിതട്ടിയെടുക്കാന്‍ ഇരുവരും സഹായിച്ചെന്നും ഈ പത്താം ക്ലാസുകാരി പറഞ്ഞു.

ചിത്രത്തില്‍ അനൂപ് മേനോന്റെ മകളും ആസിഫ് അലിയുടെ കാമുകിയുമായാണ് താന്‍ അഭിനയിക്കുന്നതെന്ന്‌ മാളവിക പറഞ്ഞു.