എഡിറ്റര്‍
എഡിറ്റര്‍
251 പേരുമായി പുറപ്പെട്ട മലേഷ്യന്‍ വിമാനം കാണാതായി
എഡിറ്റര്‍
Saturday 8th March 2014 9:40am

malasiyan-airlines

കൊലാലംപൂര്‍: 239 യാത്രക്കാരുള്‍പ്പെടെ 251 ആളുകളുമായി പുറപ്പെട്ട മലേഷ്യന്‍ വിമാനം കാണാതായി. ബെയ്ജിങിലേക്ക് പുറപ്പെട്ട വിമാനവുമായുള്ള ബന്ധം പുലര്‍ച്ചെയോടെ നഷ്ടപ്പെടുകയായിരുന്നു.

ഇതിനെ തുടര്‍ന്നാണ് വിമാനം കാണാതായതായി സ്ഥിരീകരിച്ചത്. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം.എച്ച് 370 എന്ന വിമാനമാണ് കാണാതായിരിക്കുന്നത്.

239 യാത്രക്കാരും 12 ജീവനക്കാരുമാണ് ആകെ വിമാനത്തിലുണ്ടായിരുന്നതെന്നാണ് എയര്‍ലൈന്‍സ് അധികൃതര്‍ പറയുന്നത്. ഇന്ത്യന്‍ സമയം വൈകുന്നേരം 6: 41നാണ് വിമാനം കൊലാലംപൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്.

പറന്നുയര്‍ന്നതിന് ശേഷം രണ്ട്് മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് വിമാനത്തില്‍ നിന്നുള്ള സിഗ്നലുകള്‍ നഷ്ടപ്പെട്ടത്. ചൈനീസ് വ്യോമാതിര്‍ത്തിയില്‍ വിമാനം എത്തിയിട്ടില്ലെന്നാണ് ചൈനയില്‍ നിന്നുള്ള സ്ഥിരീകരണം.

വിമാനത്തിനായുള്ള തിരച്ചില്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Advertisement