സൂപ്പര്‍ സ്റ്റാറും സ്റ്റൈല്‍ മന്നനുമായ രജനികാന്തിനെ കാണാന്‍ മലേഷ്യന്‍ പ്രധാനമന്ത്രി നേരിട്ടെത്തി. രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മലേഷ്യന്‍ പ്രധാനമന്ത്രി രജനികാന്തിന്റെ വസതിയില്‍ എത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചത്.


Also Read: കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? ഉത്തരം പൊതുപരിപാടിയില്‍ വെളിപ്പെടുത്തി സത്യരാജ്


രജനിയെ കാണാനായതില്‍ സന്തോഷമുണ്ടെന്ന് സന്ദര്‍ശനത്തിന് ശേഷം മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് ട്വിറ്ററില്‍ കുറിച്ചു. ആര്‍ക്കാണ് ഈ സൂപ്പര്‍ താരത്തെ അറിയാത്തത് എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഒരു മണിക്കൂറോളം സമയം അദ്ദേഹം രജനിയുടെ വീട്ടില്‍ ചെലവഴിച്ചു.

 

സന്ദര്‍ശനത്തെ പറ്റി രജനികാന്തും ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. മലേഷ്യന്‍ പ്രധാനമന്ത്രിയെ കാണാനായതില്‍ സന്തോഷമുണ്ടെന്നാണ് രജനി ട്വീറ്റ് ചെയ്തത്. വീട്ടിലേക്ക് വരണമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നുവെന്നും അവര്‍ വന്നതില്‍ സന്തോഷമുണ്ടെന്നും സന്ദര്‍ശനത്തിന് ശേഷം രജനി മാധ്യമങ്ങളോട് പറഞ്ഞു.


Don’t Miss: ഫോണ്‍കെണിയില്‍ കുടുക്കിയ സ്ത്രീയെ മുന്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ വെളിപ്പെടുത്തുന്നു


തമിഴകത്തിന്റെ സ്‌റ്റൈല്‍മന്നന്‍ രജനീകാന്തിന് വിദേശ രാജ്യങ്ങളിലും ആരാധകര്‍ ഏറെയാണ്. വന്‍ വരവേല്‍പാണ് ഇവിടങ്ങളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കാറ്.അതില്‍ മലേഷ്യക്കാരുടെ കാര്യം പ്രത്യേകം പറയേണ്ടതാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം കബാലിയുടെ കുറേ ഭാഗങ്ങള്‍ ചിത്രീകരിച്ചതും മലേഷ്യയില്‍ വെച്ചായിരുന്നു.

ട്വീറ്റുകള്‍: