എഡിറ്റര്‍
എഡിറ്റര്‍
വിമാനത്തിലെ എല്ലാവരും മരിച്ചെന്ന് മലേഷ്യ
എഡിറ്റര്‍
Monday 24th March 2014 7:47pm

malasian-airjet

ക്വാലാലംപൂര്‍: അപകടത്തില്‍പ്പെട്ട വിമാനത്തിലെ എല്ലാവരും മരിച്ചതായി മലേഷ്യന്‍ സര്‍ക്കാര്‍. മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്കിന്റേതാണ് സ്ഥിരീകരണം.

വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണുവെന്നും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ദക്ഷിണ ഇടനാഴിയില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്തിയെന്നും പ്രധാനമന്ത്രി സ്ഥിരീകരിച്ചു.

വിമാനത്തില്‍ നിന്ന് ലഭിച്ച അവസാന സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിമാനം വീണിരിക്കുന്നത് ദക്ഷിണ ഇന്ത്യന്‍ സമുദ്രത്തിലാണ്. ഇവിടെ ലാന്‍ഡ് ചെയ്യാനുള്ള സൗകര്യമില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് തകര്‍ന്നുവെന്ന സ്ഥിരീകരണത്തിലെത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

നേരത്തെ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒഴുകിക്കിടക്കുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ ഓസ്‌ട്രേലിയ പുറത്തുവിട്ടിരുന്നു.

എം.എച്ച് 370 വിമാനം കഴിഞ്ഞ എട്ടാം തിയതി കൊലാലംപൂരില്‍ നിന്ന ബെയ്ജിങിലേക്ക് പോകുംവഴിയാണ് കാണാതാവുന്നത്. വിമാനം കാണാതായതിന് പിന്നാലെ തീവ്രവാദ ബന്ധമടക്കം നിരവധി ദുരൂഹതകള്‍ നിലനിന്നിരുന്നു.

ആദ്യം വിമാനം കടലില്‍ മുങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ കടലിലും മറ്റിടങ്ങളിലും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വീണ്ടും തിരച്ചില്‍ തുടരുകയായിരുന്നു.

പിന്നീട് വിമാനം റാഞ്ചിയതാണെന്ന് മലേഷ്യന്‍ അധികൃതര്‍ സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും വിമാനം തകര്‍ന്നതുതന്നെയാണെന്ന് ഒടുവില്‍ സ്ഥിരീകരിക്കുകയായിരുന്നു.

Advertisement