Administrator
Administrator
മലര്‍വാടി കായികോത്സവം 29ന്
Administrator
Thursday 7th January 2010 11:53am

malarvadi-kayikotsavam

ജിദ്ദ: സൗദിയിലുടനീളം സംഘടിപ്പിച്ചു വരുന്ന മലര്‍വാടി കായികോല്‍സവം 2009, ജിദ്ദ സൗത്ത് സോണ്‍ മത്സരങ്ങള്‍ ജനുവരി 29 ന് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. രാവിലെ 7.30 ന് കിലോ-14 ലെ അല്‍ ത്വലാഖി കോമ്പൗണ്ടിലാണ് മത്സരം. 1 മുതല്‍ പ്ലസ് ടൂ വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, ടീന്‍സ് എന്നീ കാറ്റഗറികളായും റെഡ്, ബ്ലൂ, ഗ്രീന്‍, യെല്ലോ എന്നിങ്ങനെ നാലു ഹൗസുകളായും തിരിച്ചാണ് മത്സരങ്ങള്‍ നടക്കുക.

റേസിംങ്, പൊട്ടറ്റോ ഗാതറിംഗ്, ബിസ്‌ക്കറ്റ് ഈറ്റിംഗ്, മ്യൂസികല്‍ ചെയര്‍, ബലൂണ്‍ ബ്രേക്കിംഗ്, വാട്ടര്‍ ഫില്ലിംഗ്, ലെമണ്‍ സ്പൂണ്‍, ലോംഗ് ജംമ്പ്, ഫ്രോഗ് ജമ്പ് റേസ്, ഷോട്ട്പുട്ട്, സ്‌ളോ സൈക്കളിംഗ്, സാക്ക് റേസ്, സ്‌കിപ്പിംഗ് റേസ്, സ്വിമ്മിംഗ് തുടങ്ങിയ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം വേദികളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 0552229833 (നജ്മുദ്ദീന്‍ എ), 0540496098 (അബ്ദുല്‍ കബീര്‍) എന്നീ നമ്പറുകളിലോ malarwadikayikolsav@gmail.com എന്ന ഇ മെയിലിലോ ബന്ധപ്പെടാവുന്നതാണ്. രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 15്.

Advertisement