മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദിന് (27) നേരെയാണ് അക്രമണം ഉണ്ടായത്. കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജില്‍ വെച്ചാണ് സംഭവം. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇര്‍ഷാദിന്റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യുവതിയുടെ രണ്ടാമത്തെ ഭര്‍ത്താവാണ് ഇര്‍ഷാദ്. ആദ്യ വിവാഹബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഇര്‍ഷാദ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് സ്ത്രീയെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

ജനനേന്ദ്രിയം മുറിച്ചതായി സ്ത്രീ പൊലീസിനോട് സമ്മതിച്ചിട്ടുണ്ടെങ്കിലും സ്വയം മുറിച്ചതാണെന്നാണ് ഇര്‍ഷാദ് പറഞ്ഞത്. ഇരുവര്‍ക്കുമെതിരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

വസ്ത്രത്തില്‍ രക്തം പുരണ്ട നിലയില്‍ യുവാവിനെ മുറിക്കു പുറത്തു കണ്ട ലോഡ്ജ് ജീവനക്കാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.