മലപ്പുറം: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം നല്‍കുന്നതിനിടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ വോട്ടര്‍ കണിയാറക്കല്‍ ഐനിക്കാട് വളളിയുടെ പരാതിപ്രകാരമാണ് പോലീസ് കേസ്. വലിയപറമ്പില്‍ മുസ്തഫ, പറക്കാട് മുഹമ്മദ് കുട്ടി, കണ്ണന്‍ പുതുശേരി സിദ്ദീഖ്, മുളമ്പാട്ടില്‍ മുഹമ്മദ് മുസ്്തഫ എന്നിവരാണ് പിടിയിലായത്. വാര്‍ഡിലെ സ്ഥാനാര്‍ഥി ഓടി രക്ഷപ്പെടുകയായിരുന്നു.

വോട്ടര്‍മാര്‍ക്ക് അഞ്ഞൂറു രൂപയും മുന്നൂറു രൂപയും വീതം വിതരണം ചെയ്‌തെന്നാണ് പരാതി. പരാതിക്കാരിയായ വളളി പണം തിരികെ കൊടുത്തതായും പറയുന്നു.

Subscribe Us: