എഡിറ്റര്‍
എഡിറ്റര്‍
ഇരട്ടക്കൊല: നേരത്തെ തയ്യാറാക്കിയ പദ്ധതി പ്രകാരം
എഡിറ്റര്‍
Tuesday 12th June 2012 12:42am

മലപ്പുറം: കുനിയില്‍ കൊളക്കാടന്‍ ആസാദിന്റെയും പൃതൃ സഹോദരന്‍ കൊളക്കാടന്‍ അബൂബക്കറിനെയും കൊലപ്പെടുത്താന്‍ നേരത്തെ പദ്ധതിയിട്ടു. അക്രമിസംഘം ഏതാനും ദിവസങ്ങളായി കുനിയില്‍ ടൗണില്‍ ബൈക്കുകളിലും മറ്റ് വാഹനങ്ങളിലുമായി റോന്ത് ചുറ്റിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.

കൊലപ്പെടുത്തി രക്ഷപ്പെടേണ്ട രീതി മനസ്സിലാക്കുന്നതിനായിരുന്നു രീതി മനസ്സിലാക്കുന്നതിനായിരുന്നു ഇത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടക്കുന്നതെങ്കിലും മണിക്കൂറുകള്‍ക്ക് മുമ്പെ അക്രമിസംഘം ടൗണില്‍ തമ്പടിച്ചിരുന്നു. വ്യക്തമായ ആസൂത്രണത്തോടെ മുഖംമൂടി ധരിച്ചെത്തിയ പച്ചനിറത്തിലുള്ള ടാറ്റസുമോ വാനിലാണ് തുറന്ന് ഇറങ്ങിയ ആയുധധാരികളായ മൂന്നംഗ സംഘം ഈ സമയത്ത് ആസാദ് ഇവിടെ പ്രവര്‍ത്തിക്കുന്ന എം.പി സൗണ്ട്‌സ് എന്ന സ്ഥാപനത്തിന് മുന്നില്‍ നില്‍ക്കുകയായിരുന്നു. വാനില്‍നിന്ന് ഇറങ്ങിയവര്‍ അതാ ആസാദ് എന്ന കൊലവിളിയുമായി ഓടിയടുക്കുകയും ഇയാളെ വെട്ടുകയുമായിരുന്നു.

ഞങ്ങളുടെ എം.എല്‍.എക്കെതിരെ സാക്ഷി പറയാന്‍ കൊളക്കാടന്‍മാര്‍ ആയിട്ടില്ല എന്നു പറഞ്ഞാണ് വെട്ടിയതെന്ന് ഇവരുടെ പിതൃസഹോദരന്‍ നജീബ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവം കണ്ട് ആസാദിന്റെ അടുത്തേക്ക് എത്തിയ നജീബിനെയും വെട്ടാന്‍ സംഘം തുനിഞ്ഞു. എന്നാല്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടു.

എം.പി സൗണ്ട്‌സ് ഉടമ ആസാദ് അബുണ്ണിക്ക് നേരെയും സംഘം വടിവാള്‍ വീശി. കസേരയിലാണ് ഈ വെട്ട് കൊണ്ടത്. അടങ്ങിയിരുന്നില്ലെങ്കില്‍ തന്നെയും കൊലപ്പെടുത്തുമെന്ന ഭീഷണിയും ഉയര്‍ത്തി. പിന്നീട് സംഘം വാഹനത്തില്‍ കയറി വേഗത്തില്‍ ഓടിപ്പോകുകയായിരുന്നു.

പോലീസ് നടത്തിയ തിരച്ചിലില്‍ രാവിലെ 9 മണിയോടെ പ്രതികള്‍ ഉപയോഗിച്ചതായി കരുതുന്ന വാഹനം മമ്പാട് പഞ്ചായത്തിലെ പുള്ളിപ്പാടം വാഴക്കുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വാഹനം പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ നിന്ന് കൊടുവാള്‍ പോലീസിന് ലഭിച്ചു. വാഹനത്തിന്റെ വ്യത്യസ്ത നമ്പര്‍ ബോര്‍ഡുകളാണ് പതിച്ചിട്ടുള്ളത്.

Advertisement