എഡിറ്റര്‍
എഡിറ്റര്‍
മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസറെ വീണ്ടും മാറ്റി
എഡിറ്റര്‍
Monday 27th January 2014 2:28pm

malappuram-map

മലപ്പുറ: മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫിസറെ വീണ്ടും മാറ്റി. കഴിഞ്ഞ ഓഗസ്റ്റിലാണ് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസറായി കെ.വിജയകുമാര്‍ ചുമതലയേറ്റത്. ഇതിന് മുന്‍പ് താനെ പാസ്‌പോര്‍ട്ട് ഓഫീസറായിരുന്നു.

അഴിമതിയാരോപണ വിവാദത്തെ തുടര്‍ന്ന് പുതിയതായി നിയമിച്ച ഉദ്യോഗസ്ഥനെയാണ് അഞ്ചുമാസത്തിനുള്ളില്‍ സ്ഥലം മാറ്റിയത്. അതേസമയം. സ്ഥാനചലനത്തിനു പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നാണ് ആക്ഷേപം.

താനെ പാസ്‌പോര്‍ട്ട് ഓഫിസറായിരുന്ന കെ.വിജയകുമാര്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസറായി ചുമതലയേറ്റത്.

മുന്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ അബ്ദുല്‍ റഷീദിനെതിരെയുള്ള അഴിമതിയാരോപണങ്ങളുടെയും സിബിഐ അന്വേഷണത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു പുതിയ പാസ്‌പോര്‍ട്ട് ഓഫീസറെ നിയമിച്ചത്.

എന്നാല്‍ ഇത് താല്‍കാലിക നിയമനമായിരുന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. സ്ഥലമാറ്റ ഉത്തരവ് ലഭിച്ചതിനാല്‍ വിജയകുമാര്‍ വീണ്ടും താനെയിലേക്കു മടങ്ങും.

എന്നാല്‍, രാഷ്ട്രീയ സമ്മര്‍ദ്ധങ്ങള്‍ക്കു വഴങ്ങാത്തതാണ് വിജയകുമാറിന്റെ സ്ഥാനചലനത്തിനുകാരണമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പാലക്കാട് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് പി.രാമകൃഷ്ണനാണ് പുതിയ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസാറായി ചുമതലയേല്‍ക്കുന്നത്.

Advertisement