മലപ്പുറം : മലപ്പുറം സമ്മേളനത്തില്‍ പാര്‍ട്ടി നേതാക്കളായ ഇ.പി ജയരാജനും എ.വിജയരാഘവനുമെതിരെ രൂക്ഷവിമര്‍ശനം. ഇരുവരും വന്‍കിടക്കാരുമായി ബന്ധം പുലര്‍ത്തുന്നുവെന്നാണ് ആരോപണം.

എ. വിജയരാഘവന്‍ ലീഗ് നേതാക്കളുമായി കൂട്ടുകെട്ടുണ്ടാക്കുന്നുവെന്നും വിമര്‍ശനമുണ്ട്. പാര്‍ട്ടിയ്ക്ക് പി.ഡി.പിയും ജമാഅത്തെ ഇസ്ലാമിയുമായി ഉണ്ടാക്കിയ കൂട്ടുകെട്ട് തെറ്റായിപ്പോയി. ഇത് മറ്റ് മതസംഘടനകള്‍ സി.പി.ഐ.എമ്മില്‍ നിന്നും അകലാന്‍ കാരണമായി.

മതസംഘടനകളെ ഒഴിവാക്കി പാര്‍ട്ടിയ്ക്ക് നേരിട്ട് മുസ്ലീം വിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയണമെന്നും സമ്മേളനം വിലയിരുത്തി. പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള മലപ്പുറം ഇ.എം.എസ് ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകള്‍ തടയാന്‍ പാര്‍ട്ടിയ്ക്ക് കഴിഞ്ഞില്ല.

ആശുപത്രി സാധാരണക്കാരനായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉപയോഗപ്പെടുത്താനും കഴിഞ്ഞില്ല. പാര്‍ട്ടിയുടെ പല പ്രവര്‍ത്തനങ്ങളും സാധാരണക്കാര്‍ക്ക് വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും ആരോപണമുണ്ട്.

Malayalam News

Kerala News In English