എഡിറ്റര്‍
എഡിറ്റര്‍
മലപ്പുറത്ത് മുസ്‌ലീം ലീഗ് ഓഫീസിന് തീയിട്ടു
എഡിറ്റര്‍
Wednesday 20th November 2013 7:40am

muslim-league-flag

മലപ്പുറം:മലപ്പുറം: മലപ്പുറം എടവണ്ണയില്‍ ലീഗ് ഓഫീസിന് തീയിട്ടു. സംഭവത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന് ലീഗ് ആരോപിച്ചു.

ഓഫീസിലുണ്ടായിരുന്ന ഫയലുകളും അലമാരയും കത്തി നശിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ തിങ്കളാഴ്ച എല്‍.ഡി.എഫ് നടത്തിയ ഹര്‍ത്താലില്‍  അദ്ധ്യാപകന് മര്‍ദ്ദനമേറ്റതോടെയാണ് എടവണ്ണയില്‍ സി.പി.ഐ.എം- ലീഗ് സംഘര്‍ഷം ആരംഭിക്കുന്നത്.

സംഭവത്തില്‍  പ്രതിഷേധിച്ച് ലീഗ് നടത്തിയ പ്രകടനത്തിനിടയില്‍ സി.പി.എം ഓഫീസ് ആക്രമിക്കപ്പെട്ടിരുന്നു.

തുടര്‍ന്ന് ലീഗ് ഓഫീസിന് നേരെയും ആക്രമണം നടന്നിരുന്നു. അതിന് ശേഷം ഇന്നലെ രാത്രിയോടെയാണ് ലീഗിന്റെ ഓഫീസിന് തീയിട്ടത്.

തീയിട്ട ആളുകളെ രാത്രിയില്‍ കണ്ടതായി സ്ഥലത്തെ വ്യാപാരികള്‍ പറഞ്ഞു.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശം കടുത്ത പോലീസ് നിരീക്ഷണത്തിലാണ്.

Advertisement