എഡിറ്റര്‍
എഡിറ്റര്‍
‘ഒന്ന് രണ്ട് മൂന്ന്… സംഘികളേ എണ്ണിക്കോ; ‘ മലപ്പുറത്ത് നോമ്പുകാലത്ത് ഹോട്ടലുകള്‍ തുറക്കാറില്ലെന്ന പ്രചരണത്തെ തെളിവോടെ പൊളിച്ചടുക്കി മലപ്പുറംകാരന്റെ വീഡിയോ
എഡിറ്റര്‍
Saturday 3rd June 2017 2:02pm

റംസാന്‍ വ്രതമാരംഭിച്ചാല്‍ മലപ്പുറത്ത് ഹോട്ടലുകളൊന്നും തുറക്കാറില്ലെന്നും ഹോട്ടലുകള്‍ തുറന്നാല്‍ പൂട്ടിക്കാറുണ്ടെന്നുമുള്ള സംഘപരിവാര്‍ പ്രചരണത്തെ പൊളിച്ചടുക്കി മലപ്പുറംകാരന്റെ ഫേസ്ബുക്ക് ലൈവ്. വേങ്ങര കുളപ്പുറ സ്വദേശി മുഹമ്മദ് ജല്‍ജാസാണ് സംഘപരിവാര്‍ പ്രചരണം തെളിവുസഹിതം പൊളിച്ചടുക്കുന്നത്.

കോഴിക്കോട് തൃശൂര്‍ ഹൈവേയില്‍ കുളപ്പുറം ജങ്ഷന്‍ മുതലുള്ള 600 മീറ്റര്‍ ദൂരം ബൈക്കില്‍ സഞ്ചരിച്ച് അതിന്റെ വീഡിയോ പുറത്തുവിട്ടാണ് ജല്‍ജാസ് സംഘപരവാര്‍ വാദം പൊളിക്കുന്നത്.

വ്യാജ പ്രചരണം നടത്തുന്ന സംഘികളോട് എണ്ണമറിയാമെങ്കില്‍ എണ്ണിക്കോ എന്നു പറഞ്ഞുകൊണ്ട് മലപ്പുറത്തെ തുറന്നു കിടക്കുന്ന ഹോട്ടലുകള്‍ കാണിച്ചുകൊണ്ടാണ് ജല്‍ജാസിന്റെ യാത്ര.


Must Read: ‘ ആദ്യം വൃത്തിയാക്കേണ്ടത് നിങ്ങളുടെ നാറുന്ന മനസാണ്’; യോഗി ആദിത്യനാഥിന് 16 മീറ്റര്‍ നീളമുള്ള സോപ്പ് അയച്ചു കൊടുത്ത് ദളിത് സംഘടന 


600 മീറ്റര്‍ ദൂരത്തിനുള്ളില്‍ തുറന്നുകിടക്കുന്ന ഏഴു ഹോട്ടലുകളാണ് ജല്‍ജാസ് കാണിച്ചുതരുന്നത്.

‘ഇനി ഇതും പറഞ്ഞ് സംഘികള്‍ ഇങ്ങോട്ട് വരേണ്ട’ എന്ന മുന്നറിയിപ്പും ജല്‍ജാസ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്ക് നല്‍കുന്നുണ്ട്.

ഇനി ഹോട്ടലുകള്‍ ഒന്നും ഒന്നും കണ്ടില്ല എങ്കില്‍ തന്നെ മലപ്പുറത്തുവരുന്ന ആര്‍ക്കും തന്നെ വിളിക്കാമെന്നും താന്‍ വണ്ടിയും കൊണ്ടുപോയി വന്ന് തന്റെ വീട്ടില്‍ കൊണ്ടുപോയി അവരുടെ ഇഷ്ടം പ്രകാരമുള്ള ഭക്ഷണം തന്റെ ഉമ്മ ഉണ്ടാക്കിതരുമെന്നും ജല്‍ജാസ് പറയുന്നു.


Also Read: ‘മലപ്പുറത്തെ ഭിന്നിപ്പിക്കാന്‍ വീണ്ടും സംഘപരിവാര്‍’; റമദാന്‍ പ്രമാണിച്ച് ഹോട്ടല്‍ ബലമായി പൂട്ടിച്ചെന്ന് ജനം ടിവിയിലും സമൂഹമാധ്യമങ്ങളിലും സംഘപരിവാറിന്റെ വ്യാജ പ്രചരണം 


‘നിങ്ങള് കളിച്ചോ, കേരളത്തില്‍ ആ കളി പോകൂല’ എന്നു പറഞ്ഞാണ് ജല്‍ജാസ് വീഡിയോ അവസാനിപ്പിക്കുന്നത്.

തിരൂരില്‍ നടന്ന അതിക്രമത്തെ താന്‍ പിന്തുണയ്ക്കുന്നില്ലെന്നും ജല്‍ജാസ് പറയുന്നു. അത് ഒറ്റപ്പെട്ട സംഭവമാണ്. അതിന്റെ പേരില്‍ മലപ്പുറംകാരെ മുഴുവന്‍ കരിവാരിതേയ്ക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും ജല്‍ജാസ് പറയുന്നു.

Advertisement