തിരൂര്‍: മലപ്പുറത്തുണ്ടായ വിഷക്കള്ള് ദുരന്തത്തിനെക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ദ്രവ്യനെ ഒന്നാം പ്രതിയാക്കിക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കേസില്‍ ആകെ 24 പ്രതികളുണ്ട്. തിരൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ്. ദുരന്തവുമായി ബന്ധപ്പെട്ട് രണ്ടുകേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 20 പ്രതികള്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. നാലുപ്രതികളെ ഇനിയും പിടികിട്ടാനുണ്ട്. രണ്ടാംകേസിലെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുന്നമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.