മലപ്പുറം : മലപ്പുറം മദ്യദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായി പ്രാഥമിക റിപ്പോര്‍ട്ട്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് രാജേന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്.

2010 സെപ്റ്റംബറില്‍ മലപ്പുറത്തു നടന്ന മദ്യദുരന്തത്തില്‍ അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്നും കമ്മീഷന്‍  പറയുന്നുണ്ട്. മദ്യദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ട്.

Subscribe Us:

കൂടുതല്‍ പേരെ ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യം  തെളിയിക്കാന്‍ കഴിയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദുരന്തത്തിന് കാരണം വിഷക്കള്ള് തന്നെയാണ്. ഗ്രൂപ്പടിസ്ഥാനത്തിലുള്ള ഷാപ്പുലേലം നിര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

Malayalam News

Kerala News In English