Categories

കുളിക്കടവില്‍ ചിത്രീകരണത്തിന് ശ്രമിച്ച വിദേശ ചാനല്‍ സംഘത്തെ കയ്യേറ്റം ചെയ്തു

മലപ്പുറം: കുളിക്കടവില്‍ ക്യാമറ ചിത്രീകരണത്തിന് ശ്രമിച്ച നാഷനല്‍ ജ്യോഗ്രഫി ചാനല്‍ സംഘത്തെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. മലപ്പുറത്തിനടുത്ത് എടയപ്പാലത്താണ് സംഭവം. ഇവര്‍ സ്ത്രീകളുടെ കുളിക്കടവില്‍ ക്യാമറ ചിത്രീകരണത്തിന് ശ്രമിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു. തങ്ങള്‍ കുളിക്കുന്നത് ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തെങ്കിലും സംഘം ചിത്രീകരണം തുടരുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

മലപ്പുറത്തെ ഇരട്ടക്കുട്ടികളുടെ ഗ്രാമമായ കൊടിഞ്ഞിയില്‍ പ്രോഗ്രാം ചിത്രീകരിക്കുന്നതിന് ദല്‍ഹിയില്‍ നിന്നെത്തിയതായിരുന്നു സംഘം. പ്രോഗ്രാം കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് സംഘം കടവിലെത്തിയത്. വിദേശികളായ പോള്‍ നെല്‍സണ്‍, കാമിലാ ബാങ്ക്, ദല്‍ഹി സ്വദേശി വീര്‍ഭദ്രസിങ്ങ്, വിവര്‍ത്തകനായ മലയാളി ബിന്നി ഫിലിപ്പ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. വേറെയും രണ്ടുപേര്‍ സംഘത്തിലുണ്ടായിരുന്നു.

അതേസമയം കടവില്‍ സ്ത്രീകള്‍ അലക്കുകയായിരുന്നെന്നും കടവു മാത്രമാണ് തങ്ങള്‍ ചിത്രീകരിച്ചതെന്നും സംഘാംഗങ്ങള്‍ പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. മലപ്പുറം പോലീസ് സ്‌റ്റേഷനിലുള്ള സംഘം പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.