എഡിറ്റര്‍
എഡിറ്റര്‍
പള്ളിപെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി; പകരം വീട് പണിതു നല്‍കി
എഡിറ്റര്‍
Monday 6th February 2017 10:37am

idavaka

മലപ്പുറം:  പള്ളി പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി പകരം ആ തുക ഉപയോഗിച്ച് നിര്‍ധനകുടുംബത്തിന് വീടു പണിതു നല്‍കി മലപ്പുറം എടക്കരയിലെ നരിവാലമുണ്ട ഇടവകസമൂഹം. ഇടവകയിലെ ജെയ്‌മോന്‍ തുമ്പോളിലിന്റെ കുടുംബത്തിനാണ് ഇടവക വീടു പണിത് നല്‍കിയത്.

വെടിക്കെട്ടും നാടകവുമെല്ലാം ഒഴിവാക്കിയാണ് ജെയ്‌മോന് വീട് പണിയാനായി വിശ്വാസികള്‍ പണം കണ്ടെത്തിയത്. പള്ളിപ്പെരുന്നാളിന് വര്‍ഷം തോറും നടക്കുന്ന വെടിക്കെട്ട് വളരെ പ്രശസ്തമാണ്. വിവിധ പ്രദേശങ്ങളില്‍ നിന്ന് നിരവധിയാളുകളാണ് വെടിക്കെട്ടും നാടകവും കാണാന്‍ ഇവിടെ എത്താറുള്ളത്.


Read more: കോസ്റ്റ് ഗാര്‍ഡിന്റെ സ്പീഡ് ബോട്ടില്‍ നിന്ന് കണ്ണൂര്‍ കലക്ടര്‍ കടലിലേക്ക് എടുത്ത് ചാടി . . പിന്നീട് സംഭവിച്ചത്.


ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നടന്ന പൊതുയോഗത്തിലാണ് വീടുപണിയാന്‍ തീരുമാനിച്ചിരുന്നത്. ഇടവകയിലെ ഫാ. ഫ്രാന്‍സിസ് കുത്തുകല്ലിങ്കലിന്റെ നേതൃത്വത്തില്‍ ഒന്നരമാസം കൊണ്ട് വീടിന്റെ പണി പൂര്‍ത്തിയാക്കുകയും ചെയ്തു.

പണം നല്‍കിയും പണി ചെയ്തും ഇടവകസമൂഹം വീടിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കൊപ്പം നിന്നു. പെരുന്നാളിന്റെ സമാപനദിവസമായ ഞായറാഴ്ച നടന്ന വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ ഇടവകയിലെ മുഴുവന്‍ ആളുകളെയും സാക്ഷി നിര്‍ത്തി വികാരി ജനറാള്‍ ഫാ. ജോസഫ് മേച്ചേരി ‘കാരുണ്യ ഭവന്റെ’ താക്കോല്‍ ജെയ്‌മോനും കുടുംബത്തിനും കൈമാറി.

Advertisement