എഡിറ്റര്‍
എഡിറ്റര്‍
മലപ്പുറത്ത് ലീഗ്- സി.പി.ഐ.എം സംഘര്‍ഷം; ആളുകളെ പിരിച്ച് വിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു
എഡിറ്റര്‍
Monday 13th March 2017 11:16am

 

മലപ്പുറം: താനൂര്‍ ചാപ്പപ്പടി കോര്‍മ്മന്‍ കടപ്പുറത്ത് സി.പി.ഐ.എം- ലീഗ് സംഘര്‍ഷം. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സ്ഥലത്ത് സംഘര്‍ഷം ആരംഭിച്ചത്. ചാപ്പപ്പടിയിലെ വീടുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആളുകളെ ഒഴിപ്പിക്കാനായി പൊലീസ് മൂന്നു റൗണ്ട് ആകാശത്തേക്ക് വെടിവെച്ചു.


Also read ‘ബി.ജെ.പിയ്ക്ക് പിന്തുണ നല്‍കിയ ഈ പാര്‍ട്ടിയുടെ തലപ്പത്ത് ഇനി ഇരിക്കില്ല’:ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ പ്രസിഡന്റ് രാജിവെച്ചു


വീടുകള്‍ക്ക് നേരെയുള്ള പെട്രോള്‍ ബോംബ് ആക്രമണത്തില്‍ ഒരു വീടിന് തീ പിടിച്ചു. തിരൂരങ്ങാടി, തിരൂര്‍ താലൂക്കുകളിലെ സ്റ്റേഷനുകളിലെ മുഴുവന്‍ പൊലീസും സ്ഥലത്തെത്തിയെങ്കിലും രാത്രി വൈകിയാണ് സംഘര്‍ഷാവസ്ഥയ്ക്ക് ശമനമുണ്ടായത്. സംഘര്‍ഷത്തില്‍ പൊലീസിനു നേരെയും കല്ലേറുണ്ടായി. സി.ഐ ഉള്‍പ്പെടെയുള്ള നിരവധിപ്പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. സി.ഐയുടെ പരിക്ക് ഗുരുതരമാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്ഥലത്ത് നിലനിന്നിരുന്ന സംഘര്‍ഷാവസ്ഥയുടെ തുടര്‍ച്ചയായാണ് ഇന്നലത്തെയും സംഘര്‍ഷങ്ങള്‍. നിരവധി പൊലീസ് വാഹനങ്ങള്‍ക്കും അക്രമത്തില്‍ കേടു പാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Advertisement