മലപ്പുറം: വളാഞ്ചേരിക്കു സമീപം വട്ടപ്പാറ വളവില്‍ നടന്ന ബസ്സപകടത്തില്‍ 10 ലധികം പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ പരിക്ക് ഗുരുതരമാണ്. രാവിലെ പത്തുമണിക്ക് കെ എസ് ആര്‍ ടി സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

തൃശ്ശൂരില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന വിശ്വജിത് എന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.