എഡിറ്റര്‍
എഡിറ്റര്‍
മലപ്പുറത്ത് യുവതിയെ ടിവിയുടെ പെട്ടിയില്‍ അടച്ച് കെട്ടിയിട്ടു
എഡിറ്റര്‍
Monday 11th November 2013 12:41pm

malappuram-map

മലപ്പുറം: മലപ്പുറത്ത് യുവതിയെ ഒരു സംഘം ടിവിയുടെ പെട്ടിയില്‍ അടച്ച് കെട്ടിയിട്ടു. ഭീഷണിപ്പെടുത്തിയിട്ടും പണം നല്‍കാത്തതിനെ തുടര്‍ന്നാണ് സംഭവം.

കുറ്റിപ്പുറം തവനൂരിലാണ് യുവതിക്ക് നേരെ അക്രമം ഉണ്ടായത്. ഭര്‍ത്താവും കുട്ടിയും പുറത്തുപോയ സമയത്തായിരുന്നു സംഭവം.

ടിവിയുടെ പെട്ടിയ്ക്കകത്ത് നിന്നും ബഹളം കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത്. രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടാണ് മൂന്നംഗ സംഘടം വീടുകയറി ആക്രമിച്ചത്. മുളകുപൊടി വിതറിയാണ് അക്രമിസംഘം രക്ഷപ്പെട്ടത്.

പണം തരാതെ എതിര്‍ത്ത തന്നെ ടിവിയുടെ പെട്ടിയിലിട്ട് കെട്ടിവയ്ക്കുകയായിരുന്നെന്ന് യുവതി പോലീസിനോട് പറഞ്ഞു. രാവിലെ ആറരയോടെയാണ് സംഭവം.

കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടില്‍ കവര്‍ച്ചയ്‌ക്കെത്തിയ ആളെ യുവതി കത്തികൊണ്ട് നേരിട്ടിരുന്നെന്നും ഇതില്‍ പരുക്കേറ്റയാളുള്‍പ്പെടെ മൂന്നംഗസംഘമാണ് ഇന്നു രാവിലെ എത്തിയതെന്നും പോലീസ് പറയുന്നു.

Advertisement