എറണാകുളം : പച്ചാളത്ത് വീട്ടമ്മയെ വെട്ടിക്കൊന്ന കേസില്‍ പ്രതി റഷീദിന് വധശിക്ഷ ലഭിച്ചു. എറണാകുളം സെഷന്‍സ് കോടതിയൂടേതാണ് വിധി. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് കോടതി വിലയിരുത്തി. വീട്ടമ്മയായ ബിന്ദുവിനെ മോഷണശ്രമത്തിനിടെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

വീടിന്റെ മൂന്നാമത്തെ നില വാടകയ്ക്ക് വേണമെന്ന ആവശ്യവുമായി വന്ന വീട്ടില്‍ എത്തിയ റഷീദ് മോഷണത്തിനായി ബിന്ദുവിനെ കൊലപ്പെടുത്തുകയായിരുന്നു. ബിന്ദുവിന് രണ്ടു കുട്ടികളുണ്ട്. വീട് വാടകയ്ക്ക് നല്‍കുമെന്ന വിവരം റഷീദ് നേരത്തെ അറിഞ്ഞിരുന്നു. റഷീദ് വളരെ തന്ത്രപൂര്‍വ്വമാണ് കൊലപാതകം നടത്തിയതെന്നും കോടതി വിലയിരുത്തി.

Subscribe Us:

കൊച്ചിയില്‍ ജോലി അന്വേഷിച്ചെത്തിയ റഷീദിന് പച്ചാളം മാര്‍ക്കറ്റില്‍ ജോലി കിട്ടിയിരുന്നു.ബിന്ദുവിന്റെ  വീട്ടില്‍ രാവിലെ എത്തിയ റഷീദ് വീട്ടില്‍ കൂടുതല്‍ ആളുകളെ കണ്ട് മടങ്ങിപ്പോവുകയും പിന്നീട് ആരുമില്ലാത്ത സമയം നോക്കി വരികയുമായിരുന്നു. നിസാരമായ സ്വര്‍ണ്ണത്തിനു വേണ്ടി  കൊലപാതകം നടത്തിയ പ്രതി ഒരു ഇളവും അര്‍ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

Malayalam News

Kerala News In English