Categories

തിര­ഞ്ഞെ­ടു­പ്പില്‍ കൃ­ത്രി­മം കാ­ണി­ച്ചി­ട്ടില്ല: പു­ടി­ന്‍

റഷ്യ : റ­ഷ്യന്‍ പാര്‍­ല­മെന്റ് തി­ര­ഞ്ഞെ­ടു­പ്പില്‍ കൃ­ത്രി­മം ന­ട­ത്തി­യി­ട്ടി­ല്ലെ­ന്ന് പ്ര­ധാ­ന­മ­ന്ത്രി വഌദമിര്‍ പു­ടിന്‍. റ­ഷ്യന്‍ പാര്‍­ല­മെന്റ് തി­ര­ഞ്ഞെ­ടു­പ്പില്‍ യു­ണൈറ്റ­ഡ് റ­ഷ്യ പാര്‍­ട്ടി കേ­വ­ല ഭൂ­രി­പ­ക്ഷം നേ­ടിയ­ത് കൃ­ത്രി­മം കാ­ണി­ച്ച­തി­ലൂ­ടെ­യാ­ണെ­ന്ന് ആ­രോപ­ണം ഉ­യര്‍­ന്നി­രുന്നു.

തി­ര­ഞ്ഞെ­ടു­പ്പില്‍ പ്ര­ക­ട­മായ­ത് ജ­ന­വി­കാ­ര­മാ­ണെന്നും ഫ­ലം റ­ദ്ദാ­ക്കി പുതി­യ തി­ര­ഞ്ഞെ­ടു­പ്പ് പ്ര­ഖ്യാ­പി­ക്കേ­ണ്ട സാ­ഹ­ചര്യം ഇ­ല്ലെന്നും അ­ദ്ദേ­ഹം പ­റഞ്ഞു. വാര്‍ഷിക ചോ­ദ്യോ­ത്ത­ര­വേ­ള­യി­ലാ­ണ് വീണ്ടും തെ­ര­ഞ്ഞെ­ടു­പ്പ് ന­ട­ത്തി­ല്ലെ­ന്ന കാര്യം പു­ടിന്‍ വ്യ­ക്ത­മാ­ക്കി­യത്. പ്ര­സിഡന്റ് തി­ര­ഞ്ഞെ­ടു­പ്പില്‍ മ­ത്സ­രി­ക്കാ­നാ­യി പ്ര­ധാ­ന­മന്ത്രി സ്ഥാ­നം രാ­ജി­വെ­യ്­ക്കാ­നും ത­യ്യാ­റ­ല്ലെ­ന്ന് അ­ദ്ദേ­ഹ­ത്തി­ന്റെ വ­ക്താ­വ് അ­റി­യിച്ചു.

ത­ന്റെ ഭ­ര­ണ­കാ­ല­ത്തി­നി­ടെ ന­ട­ന്ന പ്ര­തിഷേ­ധ പ്ര­ക­ട­ന­ങ്ങ­ളെ­യെല്ലാം പു­ടിന്‍ എ­തിര്‍ത്തു. പ്ര­ക­ട­ന­ങ്ങള്‍ പ­ലതും അ­തി­രു­ക­ട­ന്ന­താ­ണെ­ന്നും അ­ത് അം­ഗീ­ക­രി­ക്കാ­നാ­വി­ല്ലെന്നും അ­ദ്ദേ­ഹം വ്യ­ക്ത­മാക്കി. സ­മാ­ധാ­ന­പ­രമാ­യ പ്ര­തി­ഷേ­ധ പ്ര­ക­ട­നങ്ങ­ളെ മാ­ത്ര­മേ അം­ഗീ­ക­രി­ക്കു­ള്ളൂ­വെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

Malayalm News

Kerala News In English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.