എഡിറ്റര്‍
എഡിറ്റര്‍
മലമുകളിലെ ചങ്ങാതികള്‍….
എഡിറ്റര്‍
Thursday 1st November 2012 6:26pm

ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നവനെ ക്രൂശിക്കാനാവില്ല. അവന്റെ കൈകളിലേക്ക് ആദ്യത്തെ ആണിയടിച്ച് കയറ്റുമ്പോഴേ അക്രമിയുടെ നെറ്റിയിലേക്ക് ആദ്യത്തെ കല്ലു പതിക്കും. അത് ഭയന്ന് അവര്‍ അവനെ മലമുകളിലേക്ക് കയറ്റിക്കൊണ്ടുപോകും


ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍

മലമുകളില്‍ നിന്നും വരുന്നവന്‍ ഒരുപിടി മണ്ണല്ല കൊണ്ടുവരിക… ആരും രുചിക്കാത്തൊരു വാക്കാവും…. റില്‍ക്കെ പകരുന്ന മനോഹരമായ ചിന്ത ആരെയും മലമുകളിലേക്ക് കയറിപ്പോകാന്‍ പ്രേരിപ്പിച്ചേക്കാം.

ഗിരിശൃംഗങ്ങളില്‍ നിന്നും താഴ്‌വാരത്തിലേക്കും ,ജന ജീവിതത്തിലേക്കുമിറങ്ങി വരുന്ന സരതുഷ്ടന്‍ ആദ്യം കണ്ട മനുഷ്യനോട് പറയുന്നത് ‘ദൈവം മരിച്ചുപോയെന്നാണ്…’ നീഷെ മനസ്സിന്റെ പര്‍വ്വതം കീഴടക്കിയാണ് എഴുത്തുകാരനും ചിന്തകനുമായത്.

Ads By Google

സരതുഷ്ടന്‍ മലയിറങ്ങി വരവേ…, ആദ്യം കണ്ട മനുഷ്യനോട് സംസാരിച്ചപ്പോള്‍, അവന്‍ അമ്പരന്നപ്പോള്‍ സ്വയം ചിന്തിച്ചു പോയത്.. താന്‍ വരേണ്ടതിനും മുന്നെ വന്നവനോ എന്നാണ്.!
അവന്റെ വസ്ത്രാഞ്ചലത്തില്‍ പിടിച്ച് വലിച്ചൊരു റോസാച്ചെടിക്ക് അവന്‍ പാതിവസ്ത്രം നല്‍കി, പനി നീര്‍പ്പൂവിനോട് പറഞ്ഞിരിക്കാം… ‘കാറ്റുകള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിച്ച ഈ വസ്ത്രത്താല്‍, നീ, മുള്ളുകള്‍ മുറിപ്പെടുത്തിയ നിന്റെ മുറിപാടുകള്‍ തുടയ്ക്കൂ…! ‘

അവനെ ദംശിച്ച അണലിയോട് സരതുഷ്ടന്‍ പറയുന്നത്… ‘ഹേയ്, എനിക്ക് ദാനം നല്‍കാന്‍ മാത്രം വിഷമൊന്നും നിനക്കില്ല… നീ തന്നത് നീ തന്നെ തിരിച്ചെടുക്കൂ…’

നീഷേയെ ഹൃദയത്തില്‍ കൊണ്ടുനടന്ന റില്‍ക്കെയ്ക്ക് നീഷെയ്ക്ക് സമര്‍പ്പിക്കാന്‍ ഈ വാക്കുകളല്ലാതെ മറ്റെന്ത്…

 

‘For, when thet raveller returns from the
mountain – slops into the valley,
he brings not a handful or Earth,
unsayable to others,
but, insted,
some word he has gained, some pure word,
the yellow and blue gentian’

 

അയാളുടെ കൈയ്യില്‍ ഒരു പിടി മണ്ണല്ല..! മറിച്ച് ശുദ്ധമായൊരു വാക്കാണ്….!
ശുദ്ധമായ വാക്ക്…

മലമുകളില്‍ ജീവിക്കുന്ന മനുഷ്യരും ശുദ്ധരാണ്. വിയര്‍പ്പൊഴുകി ശുദ്ധമായ ശരീരം പോലെ; വിയര്‍പ്പൊഴുകി ശുദ്ധമായ വാക്കുകളാണ് അവര്‍ നല്‍കുന്നതും…!

സ്വന്തം കുരിശും വഹിച്ച് മലമുകളിലേക്ക് കയറ്റിക്കൊണ്ടുപോകപ്പെട്ടൊരുവനെ ആര്‍ക്കാണു മറന്നു കളയാന്‍ സാധിക്കുക!. താഴ്‌വാരങ്ങളിലോ ജനങ്ങള്‍ തിങ്ങി നിറഞ്ഞ തെരുവിലോ അവനെ ക്രൂശിക്കാന്‍ എന്തേ അവര്‍ മടിച്ചു?.

അക്രമികള്‍ മാത്രം മാറില്ല… ! അവര്‍ അപ്പോഴും തിളക്കുകയാവും… ഒരു മനുഷ്യന്റെ ചോരയാല്‍ മുഖം കഴുകി ചുണ്ടുകള്‍ നനയുമ്പോള്‍ മാത്രമേ അവര്‍ക്ക് തൃപ്തിയണയൂ….!

ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നവനെ ക്രൂശിക്കാനാവില്ല. അവന്റെ കൈകളിലേക്ക് ആദ്യത്തെ ആണിയടിച്ച് കയറ്റുമ്പോഴേ അക്രമിയുടെ നെറ്റിയിലേക്ക് ആദ്യത്തെ കല്ലു പതിക്കും. അത് ഭയന്ന് അവര്‍ അവനെ മലമുകളിലേക്ക് കയറ്റിക്കൊണ്ടുപോകും…! അവനെ അനുഗമിക്കുന്നവര്‍ ആ മല കയറ്റത്തില്‍ വിവശരായും വിശുദ്ധരായും മാറും… ക്രൂശിക്കപ്പെടുന്നവന്‍ പോലും തന്റെ കുരിശിനുവേണ്ടി കൈകള്‍ വിരുത്തിപ്പിടിക്കും..

അക്രമികള്‍ മാത്രം മാറില്ല… ! അവര്‍ അപ്പോഴും തിളക്കുകയാവും… ഒരു മനുഷ്യന്റെ ചോരയാല്‍ മുഖം കഴുകി ചുണ്ടുകള്‍ നനയുമ്പോള്‍ മാത്രമേ അവര്‍ക്ക് തൃപ്തിയണയൂ….!

മൂന്നാം നാള്‍ കുരിശില്‍ നിന്നും മലയിറങ്ങി വന്നവനും വിശുദ്ധമായ ഭാഷയില്‍ സംസാരിച്ചു. ആ വിശുദ്ധമായ ഭാഷ, അവനെ സൂക്ഷിക്കുന്നവരെ എപ്പോഴും ഭയപ്പെടുത്തുന്നു…! അവനെക്കൊണ്ട് ജീവിക്കുന്നവരുടെ സ്വപ്നങ്ങളെ വേട്ടയാടുന്നു..

ജീവിതത്തില്‍ മല കയറാത്തവര്‍ക്കൊന്നും വിശുദ്ധമായ വാക്കുകള്‍ നല്‍കാനാവില്ല. കൊടും ദുരിതത്തിന്റെയും ദുരന്തങ്ങളുടെയും കുന്നുകള്‍, ദുഃഖത്തിന്റെ ഗിരി ശൃംഗങ്ങള്‍, ആഹ്ലാദത്തിന്റെ കൊടുമുടികള്‍… ദാരിദ്ര്യത്തിന്റെ പര്‍വ്വതമുനകള്‍….
അത്തരം കയറ്റങ്ങളില്‍ ജീവിതത്തെ രുചിച്ചറിയും. ആത്മാവ് അവനോട് സംസാരിക്കും. അവന്‍ അവനെ തിരിച്ചറിയും ! താഴ്‌വാരങ്ങളിലും സമതലങ്ങളിലും അവനോട് സംസാരിച്ചിരുന്നതും സംവദിച്ചിരുന്നതും മൃഗങ്ങളും മൃഗതുല്യരായ മനുഷ്യരുമായിരുന്നെങ്കില്‍……..

കൊടുമുടികള്‍ കീഴടക്കിയവന്‍ കിന്നരിക്കുന്നത് നക്ഷത്രങ്ങളോടും ആകാശത്തോടുമാണ്…!


വര: മജിനി തിരുവങ്ങൂര്‍


‘ടുനൈറ്റ് ഐ വില്‍ സിംഗ് ദി ****’, മുന്‍ അദ്ധ്യായങ്ങള്‍:

മാര്‍ക്കേസെന്ന കമ്യൂണിസ്റ്റ് മാന്ത്രികനും ബഷീറെന്ന സൂഫി മാന്ത്രികനും

ഹവ്വാച്ചീ’സ് പെര്‍ഫോമന്‍സ്…

മരം പറയുന്നത്

പുഴയുടെ സ്വാതന്ത്ര്യസമരം….

എഴുത്തുകാരന്റെ കൈയ്യൊപ്പ്….

ഒരു ഗസല്‍ കീര്‍ത്തനം പോലെ…

മൂന്നു സ്ത്രീകള്‍

വായനയുടെ പേരയ്ക്കാസുഗന്ധം

സ്വപ്നത്തിലേക്ക് നങ്കൂരമിടുന്ന മനുഷ്യക്കപ്പല്‍

ഷെഹറസാദ് കണ്‍ ചിമ്മിയപ്പോള്‍…

കഥ കേള്‍ക്കുന്ന ഷെഹറസാദ്…

ചോദ്യം ചെയ്യപ്പെടുന്ന ഷെഹറാസാദ്..

ഹൃദയത്തില്‍ കവിതയൊഴുകിയിരുന്നവന്‍… യൂദാസ്.!

സര്‍ഗാത്മകത മുഖത്തിടിക്കുമ്പോള്‍

ക്രിസ്തുവിന്റെ കല്യാണം….

ഗാന്ധാരീ വിലാപം

കുന്തി…!

പാഞ്ചാലി…

ഓര്‍മ്മപ്പുസ്തകം !!!

ഉപജാപങ്ങളുടെ രാജകുമാരന്മാര്‍ അല്ലെങ്കില്‍ ദേവന്മാര്‍

എന്റെ കാമുകിമാരുടെ വീരചരിതങ്ങള്‍

മുറിയിലേക്ക് കടല്‍ കടന്നുവന്നപ്പോള്‍

Advertisement