എഡിറ്റര്‍
എഡിറ്റര്‍
മലാലയുടെ പിതാവിന് പാക്കിസ്ഥാന്‍ ഹൈക്കമീഷനില്‍ ജോലി
എഡിറ്റര്‍
Saturday 3rd November 2012 8:00am

ഇസ്‌ലാമാബാദ്: താലിബാന്‍ ആക്രമിച്ച പാക് മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസുഫ്‌സായിയുടെ പിതാവ് സിയാഉദ്ദീന്‍ യൂസുഫ്‌സായിക്ക് പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ ജോലി ലഭിച്ചേക്കുമെന്ന് സൂചന.

താലിബാന്‍ ആക്രമണത്തിനിരയായ മലാല ഇപ്പോള്‍ ബ്രിട്ടനില്‍ ചികിത്സയിലാണ്.

Ads By Google

ഇംഗ്ലണ്ടിലെ പാക്കിസ്ഥാന്‍ നയതന്ത്ര കാര്യാലയത്തിലാവും സിയാഉദ്ദീന് ജോലി ലഭിക്കുക. മലാലയ്ക്കും കുടുംബത്തിനും ഇതോടെ വിദേശത്ത് താമസിക്കാം.

ബ്രിട്ടനിലെ ക്യൂന്‍ എലിസബത്ത് ഹോസ്പിറ്റലിലാണ് മലാല ഇപ്പോള്‍ ഉള്ളത്. മലാലയുടെ ജീവന് ഇപ്പോഴും ഭീഷണിയുള്ളതിനാല്‍ സിയാഉദ്ദീന്‍ ബ്രിട്ടനില്‍ അഭയം തേടാന്‍ തീരുമാനിച്ചു.

പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്കാണ് സിയാഉദ്ദീന് ലണ്ടനിലെ പാക്കിസ്ഥാന്‍ എംബസിയില്‍ ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്. സിയാഉദ്ദീന്‍ ലണ്ടനില്‍ അഭയം തേടിയതോടെയാണ് ഇദ്ദേഹത്തിന് ജോലി വാഗ്ദാനവുമായി പാക്കിസ്ഥാന്‍ എത്തിയിരിക്കുന്നത്.

മലാല പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചുവരാന്‍ മാസങ്ങളെടുക്കുമെന്നതിനാല്‍ കുടുംബത്തിന് ഏറെ നാള്‍ ലണ്ടനില്‍ കഴിയേണ്ടി വരും. സിയാഉദ്ദീന് ജോലി ലഭിക്കുന്നതോടെ ഏതാനും വര്‍ഷം ഇവര്‍ക്ക് ലണ്ടനില്‍ താമസിക്കാം.

കഴിഞ്ഞ മാസമായിരുന്നു മലാലയെ താലിബാന്‍ ആക്രമിച്ചത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വാദിച്ചതിനായിരുന്നു സ്‌കൂള്‍ ബസ്സിലായിരുന്ന മലാലയെ വലിച്ചിഴച്ച് വെടിവെച്ചത്. കഴുത്തിനും തലയ്ക്കും പരിക്കേറ്റ മലാല ഇപ്പോള്‍ അപകടനില തരണം ചെയ്തിരിക്കുന്നതായാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Advertisement