എഡിറ്റര്‍
എഡിറ്റര്‍
മലാലയുടെ പുസ്തകം പാക് സ്‌കൂളുകളില്‍ നിരോധിച്ചു
എഡിറ്റര്‍
Monday 11th November 2013 12:25am

malala-yousafzai

ഇസ്ലാമാബാദ്: വിദ്യാഭ്യാസത്തിന് വേണ്ടി പോരാടി താലിബാന്റെ ആക്രമണത്തിനിരയായ മലാല യുസുഫ് സായിയുടെ ആത്മകഥ ‘ഞാന്‍ മലാല’ യ്ക്ക് പാകിസ്ഥാനിലെ സ്വകാര്യ സ്‌കൂളുകളില്‍ വിലക്ക്.

വിദ്യാര്‍ത്ഥികളില്‍ പുസ്തകം പ്രതികൂലസ്വാധീനം ചെലുത്തുമെന്നു പറഞ്ഞാണ് സ്വകാര്യ സ്‌കൂളുകളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയത്.

രാജ്യത്തെ സ്‌കൂള്‍ ലൈബ്രറികളിലും പുസ്തകത്തിന് വിലക്കേര്‍പ്പെടുത്തുമെന്നും ഓള്‍ പാകിസ്താന്‍ പ്രൈവറ്റ് സ്‌കൂള്‍ ഫെഡറേഷന്‍ പ്രസിഡണ്ട് മിര്‍കാസിഫ് പറഞ്ഞു.

രാജ്യത്തെ 1,52,000 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫെഡറേഷന്റെ കീഴിലുണ്ട്. തങ്ങളുടെ പ്രത്യയശാസ്ത്രങ്ങളെ എതിര്‍ക്കുന്ന പരാമര്‍ശങ്ങള്‍ പുസതകത്തിലുണ്ടെന്നും മിര്‍സ പറഞ്ഞു.

താലിബാന്റെ വെടിയേറ്റ് ലണ്ടനിലെ ആശുപത്രിയില്‍ കഴിയവേ ബ്രിട്ടീഷ് പത്രപ്രവര്‍ത്തക ക്രിസ്റ്റീന ലാമ്പുമായി ചേര്‍ന്ന് മലാല എഴുതിയ പുസ്തകമാണ് ഞാന്‍ മലാല.

താലിബാന്റെ വെടിയേറ്റത് മുതല്‍ ബര്‍മിങ്ഹാമിലെ സ്‌കൂളിലെ പഠനം വരെയുള്ള കാര്യങ്ങള്‍ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അതേസമയം പാഠ്യപദ്ധതിയില്‍ നിന്ന് നിരോധിച്ചുവെങ്കിലും പാക് സര്‍ക്കാര്‍ പുസ്തകത്തിന് ഇതുവരെ നിരോധനമേര്‍പ്പെടുത്തിയിട്ടില്ല.

Advertisement