എഡിറ്റര്‍
എഡിറ്റര്‍
മലാലയുടെ ജീവിതം അഭ്രപാളിയിലേക്ക്; നായികയാകുന്നത് ബംഗ്ലാദേശ് ബാലിക
എഡിറ്റര്‍
Saturday 1st June 2013 1:38pm

Malala-Yousafzai

പാക്കിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥിനി മലാല യൂസുഫ്‌സായിയുടെ ജീവിതം സിനിമയാകുന്നു. ഇന്ത്യക്കാരനായ അംജദ് ഖാനാണ് മലാലയുടെ ജിവിതം അഭ്രപാളിയിലെത്തിക്കുന്നത്.

ബംഗ്ലാദേശില്‍ നിന്നുള്ള ഫാത്തിമ ഷെയ്ഖ് ആണ് മലാലയായി എത്തുക. ഫാത്തിമയുടെ കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ പുറത്ത് വിട്ടിട്ടില്ല. ജൂലൈ പകുതിയോടെ സിനിമയുട ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.

Ads By Google

മലാലയുടെ ഡയറിക്കുറുപ്പുകള്‍ ബി.ബി.സിയില്‍ പ്രസിദ്ധീകരിച്ച ഗുല്‍ മക്കായി എന്ന പേരില്‍ തന്നെയാണ് ചിത്രവും എത്തുന്നത്. ലണ്ടന്‍, പാകിസ്ഥാന്‍, ഇറാന്‍, ഇന്ത്യ എന്നിവിടങ്ങളാവും സിനിമയുടെ ലൊക്കേഷന്‍.

പാക്കിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിച്ച മലാല യൂസുഫ്‌സായിയെ താലിബാന്‍ തീവ്രവാദികള്‍ വെടിവെക്കുകയായിരുന്നു. മലാലയായി എത്തുന്ന ഫാത്തിമയുടെ ഒരു ചിത്രം മാത്രമാണ് സംവിധായകന്‍ പുറത്ത് വിട്ടത്.

കണ്ണ് മാത്രം കാണുന്ന ചിത്രമാണ് പുറത്ത് വിട്ടത്. പെണ്‍കുട്ടിയുടെ സുരക്ഷയെ കുറിച്ച് ആശങ്കയുള്ളതിനാലാണ് കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത് വിടാത്തതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

Advertisement