ലണ്ടന്‍: റോഹിങ്ക്യന്‍ കൂട്ടക്കൊലയില്‍ മൗനംപാലിക്കുന്ന ഓങ് സാങ് സൂകിക്കെതിരെ നൊബേല്‍ സമ്മാനജേതാവ് മലാല യൂസഫ്‌സായി. വംശഹത്യക്കെതിരായുള്ള സൂകിയുടെ ഇടപെടലിന് ലോകജനതയും റോഹിങ്ക്യന്‍ മുസ്‌ലിംങ്ങളും കാത്തിരിക്കുകയാണെന്നും ദാരുണമായ കൂട്ടക്കൊലയാണ് മ്യാന്‍മാറില്‍ നടക്കുന്നതെന്നും യൂസഫ്‌സായി പ്രസ്താവനയില്‍ പറഞ്ഞു.

കുട്ടികളെയടക്കം നിരപരാധികളെയാണ് സൈന്യം കൊലപ്പെടുത്തിയത്. ജനിച്ച് വീണ മ്യാന്‍മാറിലല്ലാതെ മറ്റെവിടെയാണ് റോഹിങ്ക്യന്‍ ജനത ജീവിക്കുകയെന്നും മലാല ചോദിച്ചു. അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നതില്‍ പാകിസ്ഥാനടക്കമുള്ള രാജ്യങ്ങള്‍ ബംഗ്ലാദേശിനെ മാതൃകയാക്കണമെന്നും മലാല പറഞ്ഞു.

പാക് അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണമൊരുക്കിയ ബി.ജെ.പി റോഹിങ്ക്യരെ പുറത്താക്കുന്നതിന് പിന്നിലെ വര്‍ഗീയ അജണ്ട

 റോഹിങ്ക്യന്‍ കൂട്ടക്കുരുതി തുടരുമ്പോഴും മ്യാന്‍മാറിനുള്ള ആയുധവിതരണം നിര്‍ത്തിവെക്കാതെ ഇസ്രായേല്‍

• റോഹിങ്ക്യന്‍ മുസ്‌ലിംങ്ങള്‍ക്കുള്ള യു.എന്‍ ഭക്ഷണ വിതരണം മ്യാന്‍മാര്‍ തടഞ്ഞു

റോഹിങ്ക്യന്‍ ജനതയെ രക്ഷിക്കാന്‍ സൂകി ഇടപെടണമെന്ന് ഐക്യരാഷ്ട്രസഭയും ആവശ്യപ്പെട്ടിട്ടുണ്ട്. റോഹിങ്ക്യന്‍ മേഖലയായ റാഖിനിലില്‍ 2016 ഒക്ടോബറിലുണ്ടായതിനേക്കാള്‍ ഭീകരമായ സാഹചര്യമാണുള്ളതെന്നാണ് യു.എന്‍ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടര്‍ യാംഗീ ലീ പറഞ്ഞിരുന്നത്.