എഡിറ്റര്‍
എഡിറ്റര്‍
മലാലയുടെ ആരോഗ്യത്തില്‍ നേരിയ പുരോഗതി
എഡിറ്റര്‍
Thursday 18th October 2012 8:35am

ലണ്ടന്‍: താലിബാന്‍ തീവ്രവാദികള്‍ ആക്രമിച്ച പാക്കിസ്ഥാനി മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസുഫ്‌സായിയുടെ ആരോഗ്യത്തില്‍ നേരിയ പുരോഗതിയുള്ളതായി ലണ്ടനിലെ ഡോക്ടര്‍മാര്‍. മലാലയുടെ വിരലുകള്‍ ഇടയ്ക്കിടെ അനങ്ങുന്നതായാും മരുന്നുകളോട് പ്രതികരിക്കുന്നതായുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

മലാലയുടെ ആരോഗ്യത്തെ കുറിച്ചുള്ള നേരിയ പുരോഗതി പോലും പ്രതീക്ഷയ്ക്ക് വക നല്‍കുന്നതായാണ് ലണ്ടനിലെ ഇന്റര്‍നാഷണല്‍ ബ്രെയ്ന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ ചീഫ് ഡോ. ജോനാഥന്‍ ഫെല്ലുസ് പറയുന്നത്.

Ads By Google

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിച്ചതാണ് മലാലയെ താലിബാന്‍ ഭരണകൂടത്തിന്റെ കണ്ണിലെ കരടാക്കിമാറ്റിയത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്‌കൂള്‍ ബസില്‍ കയറിയ രണ്ട് ഭീകരര്‍ മലാലയെ വെടിവച്ചത്. സ്വാത് താഴ്‌വരയുടെ നിയന്ത്രണം പിടിച്ചെടുത്തശേഷം താലിബാന്‍ അവിടത്തെ സ്‌കൂളുകള്‍ അടച്ചുപൂട്ടിയിരുന്നു. വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെ മലാലയെഴുതിയ ഡയറി ബി.ബി.സി.യുടെ ഉര്‍ദു വിഭാഗം പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ മലാല ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയും താലിബാന്‍ തീവ്രവാദികളുടെ ശത്രുവും ആവുകയായിരുന്നു.

അതേസമയം, മലാലയെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ എന്ന് ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങുന്നുവോ അന്ന് അവരുടെ മരണം ഉറപ്പാക്കിയിരിക്കുമെന്നും താലിബാന്‍ വൃത്തങ്ങള്‍ നേരത്തേ അറിയിച്ചിരുന്നു. തലയ്ക്കും കഴുത്തിനുമായിരുന്നു മലാലയ്ക്ക് വെടിയേറ്റത്.

Advertisement