ബാഗ്ദാദ്: തെക്കന്‍ ഇറാക്കിലെ ബസ്രയില്‍ യു.എസ് സൈനിക താവളത്തിനു നേരെ മോട്ടാര്‍ ഷെല്‍ ആക്രമണം.  രാജ്യാന്തര വിമാനത്താവളത്തിനു സമീപമാണ് സംഭവം. അതേസമയം, ആളപായമോ നാശനഷ്ടങ്ങളോ സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല. അജ്ഞാതരായ ആയുധധാരികളാണ് ആക്രമണം നടത്തിയത്.
ഇറാക്കില്‍ നിന്നു യു.എസ് സൈന്യം പിന്‍വാങ്ങുന്നതിന്റെ ആഘോഷവുമായി ബന്ധപ്പെട്ട്  നിരവധി ആളുകള്‍ ഇന്നലെ തെരുവിലുണ്ടായിരുന്നു

യുഎസിന്റെ സൈനിക ദൗത്യം പൂര്‍ത്തിയായതായി പ്രസിഡന്റ് ബറാക് ഒബാമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറാക്കില്‍ യു.എസിന്റെ 5000 സൈനികരാണ് ഉള്ളത്. മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ഭരണകാലത്ത് തുടങ്ങിയതാണ് ഇറാക്ക് അധിനിവേശം. ഇറാക്കില്‍ വിന്യസിച്ച 170,000 സൈനികരെ ഓരോ ഘട്ടമായി യു.എസ് പിന്‍വലിച്ചുവരികയാണ്.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ സൈനികരും യുഎസിലെത്തുമെന്നും പ്രസിഡന്റ് ബറാക്ക്് ഒബാമ അറിയിച്ചു.  ഇറാക്ക് അധിനിവേശകാലത്ത് ലക്ഷക്കണക്കിന് ആളുകളാണ്  ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. വര്‍ഷാവസാനത്തോടെ യു.എസ് സേന പിന്‍വാങ്ങുന്നതിന്റെ ആഘോഷത്തിലാണ് ഇറാഖ് ജനത.