ചെന്നൈ: 2013ഓടെ ഇന്ത്യയിലും വിദേശത്തുമായി നൂറ് ഷോറൂമുകള്‍ തുറക്കുകയാണ ലക്ഷ്യമെന്ന് കേരളം ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡിന്റെ ചെയര്‍മാന്‍ എം.പി.അഹമ്മദ്. ഇന്ത്യക്കും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും പുറമെ സിംഗപ്പുരിലും മലേഷ്യയിലും, ഇന്തോനേഷ്യയിലും ശ്രീലങ്കയിലും അടുത്ത്് തന്നെ പുതിയ ഷോറുമുകള്‍ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കൂടാതെ അടുത്ത വര്‍ഷത്തോടെ ലണ്ടനിലും സാന്നിദ്ധ്യമറിയിക്കാന്‍ കമ്പനിക്ക് പരിപാടിയുണ്ട്. ചെന്നൈയിലെ പുതിയ ഷോറൂമിന്റ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിളിച്ച്‌ചേര്‍ത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി മലബാര്‍ ഗോള്‍ഡിന് 60 ഷോറൂമുകള്‍ അണുള്ളത്. ഒക്ടോബര്‍രണ്ടിന് കമ്പനിയുടെ അറുപത്തി ഒന്നാമത്തെ ഷോറൂം ചെന്നൈയില്‍ പ്രവര്‍ത്തനമാരംഭിക്കും.

തുടര്‍ന്ന് ഈ മാസവും ഒക്ടോബര്‍ അവസാനത്തോടെയുമായി ആന്ധ്ര, ദല്‍ഹി, കേരളം എന്നിവിടങ്ങളിലായി മലബാര്‍ ഗോള്‍ഡിന്റെ മൂന്ന് മെഗാ ഷോറൂമുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഇതോടെ മൊത്തം മലബാര്‍ ഗോള്‍ഡ് ഷോറൂമുകളുടെ എണ്ണം 64 ആകും. വിശാഖപട്ടണം, 22ന് ദല്‍ഹിയിലെ ഖരോള്‍ ബാഗ്, 30ന് കോട്ടക്കല്‍ എന്നിവിടങ്ങളിലാവും ഷോറൂമുകള്‍ ആരംഭിക്കുക. കൂടുതല്‍ സ്ഥലസൗകര്യത്തോടെ, സേവനങ്ങളോടെ പുതിയ രൂപഭാവത്തില്‍ ചെന്നൈയില്‍ ആരംഭിക്കുന്ന ഷോറൂം ഉപഭോക്താക്കള്‍ക്ക് പുതിയ അനുഭവമാകുമെന്നും അദ്ദേഹം പറഞ്ഞു.