Administrator
Administrator
മലബാര്‍ ഗോള്‍ഡ് സ്‌പെഷ്യല്‍ ന്യൂസ്: മാധ്യമം ലേഖകന്‍ പ്രതികരിക്കുന്നു
Administrator
Sunday 12th February 2012 11:38pm

malabar-gold-story, Malabar Gold, Madhyamam paid news, Paid news in malayalam


പ്രതികരണം: എം. ഫിറോസ് ഖാന്‍

വ്യത്യസ്തതയുള്ളതും പുതുമയുള്ളതും വാര്‍ത്തയുടെ മൂല്യം നിര്‍ണയിക്കുന്ന ഘടകങ്ങളില്‍ പ്രധാനമാണെന്നത് പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠമാണ്. അങ്ങിനെ വിലയിരുത്തുമ്പോള്‍ ഒരു സ്ഥാപനത്തില്‍െ ആയിരത്തോളം പേര്‍ക്ക് ഒരേ നമ്പറില്‍ അവസാനിക്കുന്ന മൊബൈല്‍ കണക്ഷനുണ്ടാകുന്നത് കൗതുകമാണ്. അത് മലബാള്‍ ഗോള്‍ഡാണെങ്കിലും മറ്റേതെങ്കിലും സ്ഥാപനമാണെങ്കിലും. ചില വ്യാപാരികള്‍ ചെറിയ തോതില്‍ ഇത്തരത്തില്‍ ഒരേ നമ്പര്‍ ഉപയോഗിക്കുന്നുണ്ടെന്ന് വാര്‍ത്തയില്‍ തന്നെ പറയുന്നുണ്ട്.

പുതുമയുള്ള സംഭവം എന്നതിനാലാണ് കല്യാണ്‍ ജ്വല്ലറി ഉടമ വിമാനം വാങ്ങിയതും ഒന്നാം പേജ് വാര്‍ത്തയാകുന്നത്. ഇത് മലബാര്‍ ഗോള്‍ഡിനെ സഹായിക്കാന്‍ ചെയ്തതാണെന്ന് പറയുന്നത് ആടിനെ പട്ടിയാക്കലാണ്. ഈ വാര്‍ത്ത കൊണ്ട് അവരുടെ വില്‍പ്പന കൂട്ടുമെന്ന കരുതുന്നുമില്ല. കഴിഞ്ഞ ദിവസം മലബാര്‍ ഗോള്‍ഡിന്റെതായി പത്രത്തില്‍ വന്ന പരസ്യത്തില്‍ ചില നമ്പറുകള്‍ കണ്ടു. ഇവയെല്ലാം 916ല്‍ അവസാനിക്കുന്നതായിരുന്നു. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് മലബാര്‍ ഗോള്‍ഡില്‍ 800ലധികം ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ 916 നമ്പറാണെന്ന് വ്യക്തമായത്.

പത്രപ്രവര്‍ത്തകനെന്ന നിലയില്‍ അന്വേഷിച്ച് കണ്ടത്തെിയ ഈ കൗതുകമാണ് വാര്‍ത്തയായത്. അല്ലാതെ മലബാള്‍ ഗോള്‍ഡിലെ സ്വര്‍ണം പരിശുദ്ധമാണെന്നോ അവിടെനിന്ന് സ്വര്‍ണം വാങ്ങണമെന്നോ വാര്‍ത്തയില്‍ ഒരു സൂചന പോലും കാണാനാവില്ല. 916 എന്ന നമ്പറിനപ്പുറത്തേക്ക് മലബാറിന്റെ മറ്റൊരു ബിസിനസ് കാര്യവും വാര്‍ത്തയില്‍ പറയുകയോ അതിനെ പ്രമോട്ട് ചെയ്യുകയോ ചെയ്തിട്ടില്ല.

മലബാര്‍ ഗോള്‍ഡിന്റെ ഷോറൂമുകളുടെ എണ്ണം പറയേണ്ടി വന്നത് ഇത്രയും കണക്ഷനുകള്‍ ആവശ്യമായതിനെ സാധൂകരിക്കനാണ്്. അല്ലെങ്കില്‍ മലബാര്‍ ഗോള്‍ഡിനെയോ അവരുടെ ഷോറൂമുകളുടെ എണ്ണമോ എന്റെ വാര്‍ത്തയിലൂടെ കേരളത്തെ പരിചയപ്പെടുത്തേണ്ട കാര്യമുണ്ടോ?.ചാനലായ ചാനലുകളിലും പത്രങ്ങളിലും വെബ്‌സൈറ്റുകളിലും സദാ കാണുന്ന ഒരു സ്ഥാപനത്തിന് ഞാന്‍ പരസ്യമുണ്ടാക്കിക്കൊടുത്തുവെന്ന് കേള്‍ക്കുമ്പോള്‍ ചിരിവരുന്നു.

വാര്‍ത്ത നല്‍കിയതില്‍ ഒരു കുറ്റബോധവുമില്ല. ഈ രീതിയിലുള്ള പുതുമകളും കൗതുകങ്ങളും വാര്‍ത്താമൂല്യമുള്ളത് തന്നെയാണെന്ന് ഉറച്ചുവിശ്വസിക്കുന്നു. മാധ്യമം പത്രത്തില്‍ അടുത്തിടെയാണ് സണ്‍ഡേ സ്‌പെഷ്യല്‍ തുടങ്ങിയത്. ലൈറ്റ് റീഡിങ്ങിനെന്ന അര്‍ത്ഥത്തിലാണ് ഇത് തുടങ്ങിയത്. ഇവര്‍ സ്വര്‍ണ്ണവില ഊതിക്കാച്ചുന്നവര്‍ എന്ന പേരില്‍ രണ്ടാഴ്ച മുമ്പ് ഞാന്‍ തന്നെ സ്‌പെഷ്യല്‍ കോളത്തില്‍ വാര്‍ത്ത ചെയ്തിരുന്നു. ഗൗരവ വാര്‍ത്തക്കിടയില്‍ ലളിത വായനക്കുതകുന്ന ഇത്തരം വാര്‍ത്തകള്‍ വായനക്കാര്‍ ഇഷ്ടപ്പെടുന്നുണ്ടെന്ന് തന്നെയാണ് മനസ്സിലാക്കുന്നത്.

പെയ്ഡ് ന്യൂസ് ചരിത്രത്തിന് പുതിയ അധ്യായം രചിക്കുകയണെന്നാണ് ഡൂള്‍ വാര്‍ത്തയില്‍ പറയുന്നത്. പെയ്ഡ് ന്യൂസ് തിരിച്ചറിയാനാവാത്തത് കഷ്ടം തന്നെ. പൂര്‍ണമായും തെറ്റിദധരിപ്പിക്കുന്നതും അബദ്ധ വിശകലനവുമടങ്ങുന്ന ഡൂള്‍ റിപ്പോര്‍ട്ട് ഇ മെയിലിലൂടെ പ്രചരിപ്പിക്കുക വഴി രണ്ടു പതിറ്റാണ്ടോളമായി പത്രപ്രവര്‍ത്തനം നടത്തുന്ന ഒരാളെ  കുഴിച്ചുമൂടാന്‍ ശ്രമിക്കുന്ന ചിലര്‍ സന്തോഷിക്കുന്നുണ്ടാകാം. അതിനപ്പുറം ഒന്നും സംഭവിക്കില്ല. മാധ്യമം ജേണലിസ്റ്റ് യൂണിയന്‍ ഇതിനെതിരെ രംഗത്തുവന്നുവെന്ന വിവരം എവിടെ നിന്ന് കിട്ടിയതാണോ ആവോ !

മാധ്യമ ധാര്‍മ്മികത തട്ടിന്‍ പുറത്ത്; മലബാര്‍ ഗോള്‍ഡിന് വേണ്ടി മാധ്യമത്തില്‍ സ്‌പെഷ്യല്‍ ന്യൂസ്

Malayalam News

Kerala News in English

Advertisement