വാളയാര്‍: മലബാര്‍ സിമന്റ്‌സിലെ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസില്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഇടുക്കി സ്വദേശി രാമലിംഗത്തിന്റെ മകന്‍ തങ്കരാജിനെ കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ മണിയന്‍കല്ലേല്‍ പാടാന്‍ കവല അഗസ്റ്റിന്റെ മകന്‍ സിബി (35) ആണ് പിടിയിലായത്.

ജൂണ്‍ 10 ന് രാത്രി ഇരുവരും ഒരുമിച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. തങ്കരാജിനെ അടിച്ചുവീഴ്ത്തിയ ശേഷം സമീപത്തുള്ള പാറമടയില്‍ തള്ളുകയായിരുന്നു. തങ്കരാജി(62)നെ കാണാതായതിനെതുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലില്‍ അര്‍ധരാത്രിയോടെ മൃതദേഹം പാറമടയില്‍ കണ്ടെത്തുകയായിരുന്നു.