Administrator
Administrator
മരിക്കുന്നതിന് മുമ്പ് ശശീന്ദ്രന്‍ മുഖ്യമന്ത്രിക്കയച്ച രണ്ട് കത്തുകള്‍
Administrator
Friday 11th February 2011 7:44pm

അടുത്ത ദിവസങ്ങളിലായി കേരള മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെയും രണ്ട് കുട്ടികളുടെയും മരണം. ആത്മഹത്യയെന്ന് ആദ്യം പറഞ്ഞ സംഭവത്തിന് പിന്നിലെ ദുരൂഹതകളുടെ കഥ വഴിയാലെ വന്നു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയതാണെന്ന് ശശീന്ദ്രന്റെ ഭാര്യ ഉറപ്പിച്ച് പറയുന്നു. ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട് പുറത്ത് വന്ന അഴിമതിക്കഥകള്‍.

Ads By Google

മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ വ്യക്തമാക്കിക്കഴിഞ്ഞു.  കേസില്‍ അന്വേഷണം ഏറ്റെടുക്കാനാവില്ലെന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ചിരിക്കുന്നത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനടക്കമുള്ളവര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കയാണ്.

മലബാര്‍ സിമന്റ്‌സിലെ അഴിമതിയുമായി ബന്ധപ്പെട്ട് ശശീന്ദ്രന്‍ കൈക്കൊണ്ട സത്യസന്ധമായ നിലപാട് പലര്‍ക്കും തലവേദനയായിരുന്നു. ആ തലവേദന എന്നെന്നേക്കുമായി ഒഴിവാക്കാന്‍ ചിലര്‍ നടത്തിയ ഗൂഢാലോചനയാണോ ആ മരണമെന്നാണ് ഇപ്പോള്‍ സംശയമുയര്‍ന്നിരിക്കുന്നത്.

ഇതിനെ സാധൂകരിക്കുന്നതാണ് ശശീന്ദ്രന്‍ മരണത്തിന് തൊട്ട മുമ്പായി മുഖ്യമന്ത്രിക്കയച്ച രണ്ട് കത്തുകള്‍. അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥന്റെ പേരെടുത്ത് പറഞ്ഞ് മുഖ്യമന്ത്രിക്കയച്ച കത്ത് പലരുടെയും എതിര്‍പ്പിന് കാരണമാക്കിയിരുന്നു. ഇതിന് തൊട്ട് പിന്നാലെ ആദ്യത്തെ കത്തിലെഴുതിയ കാര്യങ്ങള്‍ നിഷേധിച്ചുകൊണ്ട ശശീന്ദ്രന്‍ മുഖ്യമന്ത്രിക്ക് വീണ്ടും കത്തെഴുതുകയായിരുന്നു.  രണ്ട് കത്തുകളുടെയും പൂര്‍ണ്ണ രൂപം താഴെ

ശശീന്ദ്രന്‍ ആദ്യം മുഖ്യമന്ത്രിക്കയച്ച കത്തിന്റെ പൂര്‍ണ്ണ രൂപം

from,
Saseendran.v
Company setcretory,
Malabar Cements Ltd
Walayar-678624
Palakkad

To
s
ri V.S Achuthanandan,
Chief Minister, Kerala
Room No:141,
3’rd Floor, North Block,
Government Secrateriat,
Trivanandram-1
FAX:0471-2333489

2006ജൂണ്‍ മാസത്തില്‍ മലബാര്‍ സിമന്റ്‌സ് മാനേജിംഗ് ഡയറക്ടറുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന പി.സൂര്യനാരായണനെ തല്‍സ്ഥാനത്തുനിന്നും മറ്റുഡിപ്പാര്‍ട്ട്‌മെന്റില്‍ നിയമിച്ചിരുന്നു. പിന്നീട് മുന്‍ മാനേജിങ് ഡയറക്ടര്‍ കെ.എസ് ശ്രീനിവാസ് ഐ.എ.എസ് ടിയാനെ ഹെഡാഫീസില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. 2010 ഫെബ്രുവരിയില്‍ ഇദ്ദേഹത്തെ വീണ്ടും ഹെഡാഫീസിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുകയാണ്. അതിനുശേഷം 2006 ജൂണിനു മുന്‍പുള്ള തനിയാവര്‍ത്തനമാണ് നടക്കുന്നത്. ഇയാള്‍ നിരന്തരമായി കമ്പനികാര്യങ്ങളും ഓഫീസ് കാര്യങ്ങളും ഫോണിലൂടെ ചോര്‍ത്തി കോടുക്കുന്നു. ഫോണിലൂടെ ബാഹ്യശക്തികള്‍ മെറ്റീരിയല്‍സ് വിഭാഗം തലവന്‍ എന്‍ജിനീയറിംഗ് വിഭാഗം തലവന്‍, മാര്‍ക്കറ്റിംഗ് വിഭാഗം തലവന്‍ എന്നിവരെ നിരന്തരമായി ബന്ധപ്പെടുന്നുണ്ട്. ഇവരുടെ മുഖ്യ കണ്ണിയായി ശ്രീ പി. സൂര്യനാരായണന്‍, പേഴ്‌സണല്‍ സെക്രട്ടറി പ്രവര്‍ത്തിക്കുന്നു. 2006ന് മുമ്പും ഇതുതന്നെയാണ് നടത്തിയിരുന്നത്. ടിയാനെ ഹെഡാഫീസില്‍ നിന്നും മാറ്റി പാലക്കാടിനു പുറമെ മറ്റ് ഏതെങ്കിലും ഓഫീസില്‍ നിയമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ശശീന്ദ്രന്‍.വി

കത്തിന്റെ കോപ്പി താഴെ

from,
Saseendran.v
Company setcretory,
Malabar Cements Ltd
Walayar-678624
Palakkad

To
s
ri V.S Achuthanandan,
Chief Minister, Kerala
Room No:141,
3’rd Floor, North Block,
Government Secrateriat,
Trivanandram-1
FAX:0471-2333489

ആദ്യത്തെ കത്ത് തെറ്റാണെന്ന് കാണിച്ച് ശശീന്ദ്രന്‍ രണ്ടാം തവണ മുഖ്യമന്ത്രിക്കയച്ച കത്തിന്റെ പൂര്‍ണ്ണ രൂപം(ഭീഷണിയെ തുടര്‍ന്നാണ് കത്ത് തിരുത്തിയതെന്നാണ് ആരോപണം)

ഞാന്‍ 2010 സെപ്റ്റംബര്‍ 4ന് മലബാര്‍ സിമന്റ്‌സ് പേഴ്‌സണല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ശ്രീ പി. സൂര്യനാരായണന്‍ എന്ന വ്യക്തിയെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ ബഹുമാനപ്പെട്ട മന്ത്രിമാരെയും വിജിലന്‍സ് വിഭാഗത്തെയും അറിയിച്ചിരുന്നു. ചില തെറ്റിദ്ധാരണകളുടെ പേരില്‍ നിന്ദ്യമായി ഞാന്‍ ചെയ്ത പ്രവൃത്തിയില്‍ ഖേദിക്കുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ യോഗ്യതയില്‍ എത്രയോ ഉപരി കഴിവുള്ള വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ടുതന്നെ ധാരാളം ആള്‍ക്കാരുടെ ശത്രുതയും സമ്പാദിച്ചിരിക്കുന്നുവെന്നുമാത്രം. എന്റെ പ്രവൃത്തിയില്‍ ഞാന്‍ വളരെ ദുഃഖിതനാണ്. പ്രത്യേകിച്ചും യോഗ്യതയും ഉയര്‍ന്ന സ്ഥാനവും അലങ്കരിക്കുന്ന ഒരു വ്യക്തിയും ചെയ്യാന്‍ പാടില്ലാത്ത പ്രവര്‍ത്തിയാണ് ഞാന്‍ ചെയ്തത്. രണ്ടുമൂന്നുമാസമായി സ്വയമായും കുടുംബത്തിലും അസുഖങ്ങളും അസ്വസ്ഥതകളും ഉണ്ടായിരുന്നു. മലബാര്‍ സിമന്റ്‌സിലെ 12 വര്‍ഷത്തെ ഔദ്യോഗിത ജീവിതത്തില്‍ തെറ്റുകള്‍ മാത്രം കാണാന്‍ കണ്ണുള്ള വ്യക്തിയായി ഞാന്‍ മാറിയോ എന്ന് സ്വയം സംശയിക്കുന്നു. മുന്‍ മാനേജിംങ് ഡയറക്ടര്‍മാരേയും സഹപ്രവര്‍ത്തകരേയും ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സഹപ്രവര്‍ത്തകരെയും പലസ്ഥലങ്ങളിലും ഒറ്റിക്കൊടുത്ത ഖേദം വേറെ.

ഇതിനുമുന്‍പ് 2007ല്‍ സ്പിരിറ്റുകടത്ത് കേസുമായി ബന്ധപ്പെട്ട് സൂര്യനാരായണനെ അന്നത്തെ ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാക്കണമെന്ന ഫയലുമായി എന്നെ സമീപിച്ചിരുന്നു. ഇതില്‍ കഴമ്പില്ലെന്ന് ഞാന്‍ അവരെ അറിയിച്ചിരുന്നു. ഫയല്‍ ഞാന്‍ ഒപ്പിടാതെ തിരികെ നല്കുകയാണുണ്ടായത്. സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട ഇടപാടില്‍ ശ്രീ സൂര്യനാരായണന് ഒരു പങ്കുമില്ലെന്നാണ് വാസ്തവം. ഇത് സത്യമാണ്. അന്നത്തെ ഉദ്യോഗസ്ഥന്‍ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ചെയ്ത പ്രക്രിയയാണിത്.

ഞാന്‍ 49 2010ന് അയച്ച പരാതി പിന്‍വലിച്ചിരിക്കുന്നു. ഇതിന്റെ പേരില്‍ ആരെയും സംശയിക്കുകയോ അന്വേഷിക്കുകയോ ചേയ്യരുതെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

നിലവിലുള്ള മറ്റുവിജിലന്‍സ് കേസുകളും ഗവര്‍ണ്‍മെന്റ് വിജിലന്‍സ് എന്നീ വിഭാഗങ്ങള്‍ സ്തംഭിപ്പിക്കണമെന്നും ക്ലോസ് ചെയ്യണമെന്നും അഭ്യര്‍ത്ഥിക്കുന്നു. പഴുതുകള്‍ ഉണ്ടാകും. പൊതുമേഖലയിലെ പഴുതുകള്‍ അടക്കല്‍ മാത്രം നടത്തുകയെങ്കില്‍ പൊതു മേഖല തന്നെ അടക്കുകയാവും ഫലം. തെറ്റുകള്‍ ഉണ്ടാവാം. തെറ്റു തെറ്റുതന്നെ എങ്കില്‍ ഭാവിയില്‍ തെറ്റുചെയ്തവര്‍ക്ക് അതു ആവര്‍ത്തിക്കാതിരിക്കാന്‍ സന്മനസ്സുണ്ടാവണ്ടെ. വീണ്ടു വിചാരത്തിന് പ്രലോഭനങ്ങളോ ഭീഷണിയോ,സമ്മര്‍ദ്ദങ്ങളോ ഭീഷണിയോ ഇല്ല. ഇത് സത്യം.

ശശീന്ദ്രന്‍.വി

കത്തിന്റെ കോപ്പി താഴെ

Advertisement