പാലക്കാട്: മക്കളോടൊപ്പം ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ മലബാര്‍ സിമന്റ്‌സ് മുന്‍ സെക്രട്ടറി വി.ശശീന്ദ്രന് ഭീഷണിയുണ്ടായിരുന്നുവെന്ന് ഭാര്യ പോലീസിന് മൊഴി നല്‍കി. പാലക്കാട്ടെ പ്രമുഖ വ്യവസായികളില്‍ നിന്നും ശശീന്ദ്രന് നിരന്തരം ഭീഷണിയുണ്ടായിരുന്നതായും ഭാര്യ മൊഴി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞദിവസം രാത്രിയായിരുന്നു ശശീന്ദ്രനെയും മക്കളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മലബാര്‍ സിമന്റ്‌സ് ഇന്റേണല്‍ ഓഡിറ്റ് വിഭാഗത്തിന്റെ ചുമതലക്കാരനായിരുന്നു ശശീന്ദ്രന്‍.

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിലെ പ്രധാന സാക്ഷിയായിരുന്ന ശശീന്ദ്രന്‍ ചില നിര്‍ണായകവരങ്ങള്‍ വിജിലന്‍സിന് കൈമാറിയിരുന്നു.