കോഴിക്കോട്: മലബാര്‍ ക്യാന്‍സര്‍ സെന്ററിനായി കനേഡിയന്‍ സര്‍ക്കാര്‍ പണം പിരിച്ചിരുന്നുവെന്ന് ലാവ്‌ലിന്‍ കേസിലെ മുഖ്യസാക്ഷി ദീപക് കുമാറിന്റെ വെളിപ്പെടുത്തല്‍. കനേഡിയന്‍ സര്‍ക്കാര്‍ അയച്ച പണം ആരോ കൈപറ്റിയിട്ടുണ്ട്. ഇത് ആരാണെന്ന് സി.ബി.ഐ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.