മുംബൈ:പ്രശസ്ത എഴുത്തുകാരി മാല സെന്‍(64) അന്തരിച്ചു.

ബാന്റിറ്റ് ക്വീന്‍ എന്ന കൃതിയിലൂടെ ചമ്പല്‍ റാണി ഫൂലന്‍ ദേവിയുടെ ജീവിതകഥ ലോകത്തിനു മുന്നിലെത്തിച്ചത് മാല സെന്നിനെ പ്രശസ്തയാക്കി.

കാന്‍സര്‍ ബാധിതയായിരുന്ന മാല ലണ്ടനില്‍നിന്നും ചികില്‍സയ്ക്കായി മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിലെത്തിയതായിരുന്നു.

1994 ല്‍ ശേഖര്‍ കപൂര്‍ ‘ബാന്റിറ്റ് ക്വീന്‍’ സിനിമയാക്കിയിരുന്നു.