എഡിറ്റര്‍
എഡിറ്റര്‍
എല്ലാം ശരിയാകും എന്നത് തോന്നലായിരുന്നു. വെറും.. വെറും തോന്നല്‍: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍വതി
എഡിറ്റര്‍
Monday 30th January 2017 2:30pm

parvathi

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി അഭിനേത്രിയും സാംസ്‌ക്കാരിക പ്രവര്‍ത്തകയുമായ പാര്‍വതി. എല്‍.ഡി.എഫ് വന്നാല്‍ എല്ലാം ശരിയാകുമെന്നത് വെറും തോന്നലായിരുന്നുവെന്നും പാര്‍വതി പറയുന്നു.

പെട്ടെന്നിങ്ങനെ തോന്നാന്‍ വിദ്യാര്‍ത്ഥി സമരങ്ങളും ജിഷ്ണുവിന്റെ അമ്മയുടെ കത്തും മാത്രമല്ല കാരണമെന്നും സാധാരണക്കാര്‍ പൊതുവേ ഭയമുണ്ട് എന്ന് അടക്കം പറഞ്ഞു തുടങ്ങിയെന്നും പാര്‍വതി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഞാന്‍ ദളിതനാണ്’ ആ കാരണം കൊണ്ട് എനിക്ക് രക്ഷയില്ല. ആരോടും പറയാനുമില്ല. നമ്മുടെ സര്‍ക്കാര് തന്നെയാണല്ലോ എന്ന് പലരായി, പലയിടത്ത് വെച്ച് പല വിഷയങ്ങളില്‍ പറഞ്ഞ് കേള്‍ക്കുന്നത് ശ്വാസത്തെ ഉള്ളില്‍ കുടുക്കി ഇടുന്നു. അത് അവിടെ കെട്ടി നിന്ന് നെഞ്ച് പൊട്ടിക്കുന്നുവെന്നും പാര്‍വതി പറയുന്നു.

കെആര്‍ രമേഷ് എന്ന അപൂര്‍വ്വ പ്രതിഭയുടെ രണ്ട് മുറി, അടുക്കള എന്ന നാടകം ഇറ്റ്ഫോക്ക് നാടകോത്സവത്തില്‍ എടുത്തില്ല എന്നത് ഞാന്‍ കേട്ട കഥകളില്‍ ഒന്ന് മാത്രമാണെന്നും പാര്‍വ്വതി പറയുന്നു. സംസ്ഥാന സര്‍്കകാര്‍ ആതിധ്യമരുളുന്ന അന്താരാഷ്ട്ര നാടകോത്സവം ഫെബ്രുവരി 20 മുതല്‍ 28വരെ തൃശൂരിലാണ് നടക്കുന്നത്. ആ മേളയില്‍ അദ്ദേഹത്തിന് അയിത്തം കല്‍പ്പിച്ചുവെന്നും പാര്‍വ്വതി ആരോപിക്കുന്നു.

പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എല്ലാം ശരിയാകും എന്നത് തോന്നലായിരുന്നു. വെറും.. വെറും തോന്നല്‍. സാധാരണക്കാര്‍ പൊതുവേ ഭയമുണ്ട് എന്ന് അടക്കം പറഞ്ഞു തുടങ്ങി. പെട്ടെന്നിങ്ങനെ തോന്നാന്‍ വിദ്യാര്‍ത്ഥി സമരങ്ങളും ജിഷ്ണുവിന്റെ അമ്മയുടെ കത്തും മാത്രമല്ല കാരണം.

എതിര്‍പ്പുകള്‍ തുറന്ന് പറയാന്‍ മടിക്കുന്ന ഒരു വലിയ വിഭാഗത്തിന്റെ വിങ്ങല്‍ നേരിട്ട് അറിഞ്ഞത് കൊണ്ടാണ്. ‘ ഞാന്‍ ദളിതനാണ്’ ആ കാരണം കൊണ്ട് എനിക്ക് രക്ഷയില്ല. ആരോടും പറയാന്നുമില്ല. നമ്മുടെ സര്‍ക്കാര് തന്നെയാണല്ലോ എന്ന് പലരായി, പലയിടത്ത് വെച്ച് പല വിഷയങ്ങളില്‍ പറഞ്ഞ് കേള്‍ക്കുന്നത് ശ്വാസത്തെ ഉള്ളില്‍ കുടുക്കി ഇടുന്നു. അത് അവിടെ കെട്ടി നിന്ന് നെഞ്ച് പൊട്ടിക്കുന്നു.


കെ. ആര്‍ രമേഷ് എന്ന അപൂര്‍വ്വ പ്രതിഭയുടെ രണ്ട് മുറി, അടുക്കള എന്ന നാടകം Itfok ല്‍ എടുത്തില്ല എന്നത് ഞാന്‍ കേട്ട കഥകളില്‍ ഒന്ന് മാത്രം. നാടകം ഒന്നും കാണാന്‍ നില്‍ക്കണ്ട ആശയത്തിന് തന്നെ അംഗീകാരം അങ്ങോട്ട് കൊടുക്കണം.

പ്രായമായ രണ്ട് പേര്‍ താമസിച്ചിരുന്ന ഒരു വീട് നിലം പൊത്തുന്നിടത്താണ് നാടകം ആരംഭിക്കുന്നത് . ഓടിട്ട വീടിന്റെ കൂരയാണ് നാടകത്തിന്റെ സെറ്റ്. കൊല്ലത്ത് ഈ നാടകം പ്രദര്‍ശിപ്പിച്ചപ്പോള്‍ മുതല്‍ കേട്ട് തുടങ്ങിയതാണ്, ഈ നാടകത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചും ശക്തിയെ കുറിച്ചും ഇന്നലെയാണറിഞ്ഞത് അത് തിരഞ്ഞെടുപ്പില്‍ തള്ളി പോയി എന്ന്.

കെ.ആര്‍.രമേശ് സംവിധാനം ചെയ്ത അക്കാഡമി അവാര്‍ഡ് നേടിയ തുപ്പല്‍ മല്‍സ്യം എന്ന നാടകം കണ്ടവരൊന്നും അത് മറക്കില്ല. പക്ഷേ എന്നിട്ടും അദ്ദേഹത്തിന് അയിത്തം ! ജാതി പറയുന്നതോ പറയിപ്പിക്കുന്നതോ???

Advertisement